തിരുവനന്തപുരം: എകെജി സെന്ററില്‍ പടക്കമെറിഞ്ഞതിന് പിന്നില്‍ സിപിഎം തന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് ജനം ടിവി. രേഖകളില്‍ കൃത്രിമം കാട്ടി വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനുവിനെ സംരക്ഷിക്കാന്‍ പോലീസ് ഒത്തുകളിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 30 രാത്രി 11.30നാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലെത്തിയ അക്രമി പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ എത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിന് ശേഷമാണ് മറ്റൊരു വാഹനത്തിലെത്തിയ ആള് ആക്രമണം നടത്തിയത്. റിപ്പോര്‍ട്ടര്‍ വി വിനീഷ് ആണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്.
ജനം ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടന്ന ശേഷം ജൂലൈ ഒന്നിന് രാവിലെ 6:45ന് വിജയുടെ 9961989425 എന്ന നമ്പറിലേക്ക് 9387757805 എന്ന നമ്പറില്‍ നിന്ന് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിപിഎം വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നു വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ഐ.പി.ബിനു. എന്നാല്‍ ഇതൊന്നും അന്വേഷണത്തില്‍ എവിടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരാമര്‍ശിച്ചില്ല. ഇതിനിടയില്‍ പോലീസ് പിടികൂടിയ ചെങ്കച്ചുള്ളയിലെ സിപിഎം പ്രവര്‍ത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഡിലീറ്റ് ചെയ്തു.
ഐപി ബിനുവിനെയും പാര്‍ട്ടിയെയും സംരക്ഷിക്കാനായി സിഡിആര്‍ രേഖകളില്‍ പോലും സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷ് കൃത്രിമം കാട്ടിയെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോര്‍ട്ട് ചെയ്തത്. ഇനി ബാക്കി നില്ക്കുന്ന ആകെയുള്ള തെളിവ് ടെലികോം സര്‍വീസ് പ്രൊവൈഡര്‍ നല്കിയ എഡിറ്റ് ചെയ്യാത്തെ സിഡിആര്‍ഉം, പടക്കേറ നടക്കുന്നതാണ് മുന്‍പും പിന്‍പുമുള്ള ദൃശ്യങ്ങളുമാണെന്നും ജനം ടിവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: