കെ.എസ്. ഉണ്ണിക്കൃഷ്ണന്‍
കൊച്ചി: മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളും ഉദ്യാഗസ്ഥരും പ്രതിക്കൂട്ടിലേക്ക്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയതോടെ വിഷയം വീണ്ടും വിവാദമാവുകയാണ്.
സുപ്രീം കോടതി ഇടപെടുന്നതോടെ, ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ഇവരെല്ലാം തന്നെ സിപിഎം നേതാക്കളാണെന്നതാണു ശ്രദ്ധേയം. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എ. ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളില്‍ സിആര്‍ഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്.
എന്നാല്‍ മരടിന്, നിയന്ത്രണങ്ങള്‍ കുറവുള്ള കാറ്റഗറി രണ്ടിന്റെ സ്വഭാവമാണെന്നാണ് ദേവസി പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2007-ലാണ് സത്യവാങ്മൂലം നല്‍കിയത്. ദേവസിയുടെ പ്രേരണയാലാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി.ജെ.ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കാറ്റഗറി രണ്ടിലേക്ക് പഞ്ചായത്തിനെ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ദേവസി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തയച്ചതും കണ്ടെത്തിയിട്ടുണ്ട്. വിവിധ കോടതികളിലും, നിയമം മറച്ചുപിടിച്ചു നിര്‍മാതാക്കളെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് എടുത്തത്.
അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍പ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തേണ്ടിവന്നത്. ബില്‍ഡര്‍മാരെയും പഞ്ചായത്തിലെ മുന്‍ ഉദ്യേഗസ്ഥരെയും അറസ്റ്റ് ചെയ്തതിനു ശേഷം, മുന്‍ പ്രസിഡന്റ് കെ.എ. ദേവസിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിജോസി ചെറിയാനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും അന്വേഷണം മരവിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: