ചിക്കാഗോ : രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ ഭാഗവതശുകം മനോജ് നമ്പൂതിരി രാമായണപാരായണ യജ്ഞം ഉത്ഘാടനം ചെയ്തു. ഹൈന്ദവസംസ്‌കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് എന്നും, മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു എന്നും ആചാര്യന്‍ തന്റെ ഉത്ഘടന പ്രസംഗത്തില്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ വിപുലമായ രീതിയില്‍ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് രാമായണപാരായണ യജ്ഞം സംഘടിപ്പിച്ചത്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ രാമായണപാരായണ യജ്ഞം പങ്കെടുക്കുവാന്‍ ചിക്കാഗോയില്‍ നിന്നും ചിക്കഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തര്‍ വന്നിരുന്നു. രാമായണ ആചാര്യ സുധാ ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം ഒരു ദിവ്യാനുഭൂതിയാണ് സൃഷ്ടിച്ചത് എന്ന് ഭക്തര്‍ അഭിപ്രായപ്പെട്ടു. രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.
മനുഷ്യനന്മയ്‌ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നു തന്ന് നമ്മുടെ മനസ്സ് കീഴടക്കും എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു പുണ്യഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം എന്ന് ശേഖരന്‍ അപ്പുക്കുട്ടനും ഈ രാമായണ കാലത്തില്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഗൃഹങ്ങളിലും നമ്മുക്ക് രാമായണ പാരായണം ഒരു ചര്യ ആക്കണം എന്നും. നമ്മുടെ അടുത്ത തലമുറക്ക് ഈ പൈതൃകം പകര്‍ന്നു കൊടുക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം നമ്മുക്ക് കൂട്ടായി ചെയ്യാണമെന്നും ജനറല്‍ സെക്രട്ടറി ബൈജു മേനോനും തങ്ങളുടെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
രാമായണ പാരായണ യജ്ഞം ഉത്ഘാടനം ചെയ്ത മനോജ് നമ്പൂതിരിക്കും, രാമായണ പാരായണത്തിനു നേതൃത്വം നല്‍കിയ സുധാ ജിക്കും, ശുഭാരംഭത്തിനു നേതൃത്വം നല്‍കിയ ആനന്ദ് പ്രഭാകര്‍, രവി ദിവാകരന്‍, പ്രജീഷ്, രമാ നായര്‍ മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വര്‍ഷത്തെ രാമായണപാരായണ ശുഭാരംഭം പര്യവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: