ന്യൂദല്‍ഹി: സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരാത്തതിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന ചോദ്യമുയര്‍ത്തി ബിജെപി. “മന്മോഹന്സിങ്ങ് എത്ര തവണ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ സഭയില്‍ വന്നിട്ടുണ്ട്?”- ഇതായിരുന്നു ചോദ്യം. ഇതിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസിനായില്ല.
കോണ്‍ഗ്രസിന്റെ ജയ്റാം രമേശ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച കാര്യം ഉയര്‍ത്തിയത് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയാണ്. ജയ്റാം രമേശിന് മറുപടിയായി മറു ചോദ്യം ചോദിച്ചതും പ്രള്‍ഹാദ് ജോഷി തന്നെ. “2014ന് മുന്‍പ് പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍ ഒരിയ്ക്കലും പങ്കെടുക്കാറുണ്ടായിരുന്നില്ല. എത്ര തവണയാണ് മന്മോഹന് സിങ്ങ് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തത്?”- പ്രള്‍ഹാദ് ജോഷി ചോദിച്ചു.
ജയ്റാം രമേശിനൊപ്പം കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയും ഇതേ ചോദ്യം ഉയര്‍ത്തിയതാണ് പ്രള്‍ഹാദ് ജോഷിയെ ചൊടിപ്പിച്ചത്. ഇതിന് കോണ്‍ഗ്രസ് നേതാക്കളാരും മറുപടി പറഞ്ഞില്ല. കാരണം പലപ്പോഴും അന്നെല്ലാം സര്‍വ്വകക്ഷിയോഗങ്ങളില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് മന്മോഹന്സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: