മട്ടാഞ്ചേരി: വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ അഗ്നിവീര്‍ വനിതാ നാവികരെ നിയമിക്കുന്നു. നാവികസേനയുടെ എല്ലാ രംഗത്തും പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും അവസരമൊരുക്കുകയാണ് ലക്ഷ്യം. നാല് കടല്‍ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ തദ്ദേശീയ നിര്‍മിത വിമാനവാഹിനി കപ്പലായ വിക്രാന്ത് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കമ്മീഷന് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നൂറോളം വനിതകളടക്കം 1700 നാവികരെയാണ് വിക്രാന്തില്‍ വിന്യസിക്കുക.
അഗ്നിപഥിന്റെ ആദ്യ രണ്ടുബാച്ചുകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതാ നാവികര്‍ക്കാണ് വിക്രാന്തില്‍ നിയമനം നല്‍കുക. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിമാനവാഹിനികളില്‍ അഗ്നിവീര്‍ വനിതാ നാവികരുടെ സാന്നിധ്യം ഉറപ്പാക്കും. തുടര്‍ന്ന് നാവിക സേനയുടെ യുദ്ധക്കപ്പലുകളിലും വനിതാ നാവികരെ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: