ന്യൂദല്‍ഹി: ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ച ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് കണ്‍സള്‍ട്ടന്‍സി എഡിറ്റര്‍ മൈഥിലി ഭുസ്നുര്‍മത്.
റിസര്‍വ്വ് ബാങ്ക് ഇതിന് വേണ്ടി വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള ഡോളര്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. പക്ഷെ കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി) വന്‍സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. രൂപ ദൗര്ബല്യമായതുമൂലമുള്ള സിഎഡി സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണഇറക്കുമതി 4617 കോടി ഡോളറാണ്. സാധാരണ പണപ്പെരുപ്പം വന്നാല്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പതിവുണ്ട്. ഇത് സ്വര്‍ണ്ണത്തിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുന്നു. ഇപ്പോഴും ആളുകള്‍ കൂടുതലായി സ്വര്‍ണ്ണത്തിലേക്ക് തിരിയുകയാണ്. സ്വര്‍ണ്ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമ്പോള്‍ അത് കേന്ദ്രത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും.- മൈഥിലി ഭുസ്നുര്‍മത് പറയുന്നു.
ഇതിന് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂല്‍ എന്നിവയുടെ കയറ്റുമതിയിന്മേല്‍ സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ നടപടികള്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. -മൈഥിലി ഭുസ്നുര്‍മത് പറയുന്നു.
ഡോളര്‍ പലിശനിരക്ക് വര്‍ധിക്കുന്തോറും ഇന്ത്യന്‍ വിപണികളില്‍ വിദേശ നിക്ഷേപകര്‍ അവരുടെ ഡോളറിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കും. ഇത് കേന്ദ്രസര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. വിദേശനാണ്യ കരുതല്‍ ശേഖരം സര്‍ക്കാരിന് പുറത്തിറക്കേണ്ടി വരും. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപിക്കാനുള്ള പണം കണ്ടെത്താന്‍ സ്വാഭാവികമായും സര്‍ക്കാരിന് വിഷമിക്കേണ്ടിവരും. വികസനത്തിനുള്ള മൂലധനനിക്ഷേപം നടക്കുന്നില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ല. അത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാഴ്ത്തും. ആളുകളെ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷിയ്ക്കുക, ഒപ്പം വികസനത്തിനായി കൂടുതല്‍ നിക്ഷേപകം കണ്ടെത്തേണ്ടി വരിക- ഇത് സര്‍ക്കാരിന് മേല്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തും. സര്‍ക്കാരിന് ഇത് കരുതലോടെ നീങ്ങേണ്ട സമയമാണ്. ഇപ്പോള്‍ അന്താരാഷ്ട വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. തല്‍ക്കാല്‍ റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യാന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് പ്രതിസന്ധിയെ ഒരളവ് വരെ പിടിച്ചുനിര്‍ത്തുന്നു.-മൈഥിലി ഭുസ്നുര്‍മത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: