തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിവെച്ച് പ്രതിയെ രക്ഷപെടുത്തിയ കേസില്‍ കരുക്കുമുറുകുമ്പോള് മന്ത്രി ആന്റണി രാജു സീനിയറിനെ കുരുക്കി രക്ഷപ്പെടുമോ. ലഹരിക്കടത്ത് പ്രതിയായ ഓസ്ട്രേലിയക്കാരന് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്വലിയെയാണ് കള്ളത്തരം കാട്ടി ആന്റണി രാജു രക്ഷപ്പെടുത്തിയത്. തിരുവന്തപുരത്തെ പ്രധാന ക്രിമിനല്‍ അഭിഭാഷക സെലിന് വില്‍ഫ്രഡ് ആയിരുന്നു പ്രതിയുടെ വക്കീല്‍. സെലിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു.
സെലിന് ആവശ്യപ്പെട്ടിട്ടാണോ ആന്റണ്ി രാജു കള്ളത്തരം കാട്ടിയത്. എന്തുകൊണ്ട് സെലിന് പ്രതിയായില്ല. തുടങ്ങിയ സംശയങ്ങളും ഉയരുന്നുണ്ട്. കേസില്‍ ഇപ്പോള്‍ ആന്റണി രാജുവും കോടതി കഌര്‍ക്ക് ജോസും മാത്രമാണ് പ്രതികള്‍. അന്വേഷണ സമയത്ത് സീനിയറായ സെലിനെതിരെ തിരിയാനുള്ള സൂചനയൊന്നും ആന്റണ്ി നല്‍കിയില്ല എന്നുവേണം അനുമാനിക്കാന്‍. എന്നാല്‍ വിചാരണ വേളയില്‍ സീനിയര്‍ അറിഞ്ഞിട്ടാണ് താന്‍ ചെയ്തതെന്ന പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുമോ എന്നാണറിയേണ്ടത്.
ജില്ലാ കോടതിയിലെ വിചാരണ വേളയില്‍തന്നെ ജെട്ടി വെട്ടി ചുരുക്കിയിരുന്നു. ഇക്കാര്യം വിചാരണകോടതിയിലും പറഞ്ഞിരുന്നു. സെലിന് വില്‍ഫ്രഡിന്റെ പേരിലാണ് കേസെങ്കിലും നടത്തിയത് ആന്റണി രാജുവാണ്. ജെട്ടിക്കഥയും അന്ന് കോടതിയില്‍ പറഞ്ഞെങ്കിലും വിചാരണകോടതി മുഖവിലയ്ക്കെടുത്തില്ല. പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ എത്തി തെളിവുജെട്ടി ചേരുന്നില്ലതി കാണിച്ച് ശിക്ഷയില്‍നിന്ന് രക്ഷപെടുത്തിയത്. ലഹരിയുമായി പിടിയിലായി ഒറ്റ വര്‍ഷത്തിനുള്ളില്‍ വിചാരണയും അപ്പീല്‍ വാദവും പൂര്‍ത്തിയാക്കി 91 മാര്‍ച്ച് ആദ്യം ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി ഓസ്ട്രേലിയയിലെത്തി. അവിടെയെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. . 95 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോണ്‍ പോള്‍ ആണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഓസ്ട്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്.കത്തില്‍ പറയുന്നതിങ്ങനെ
‘അറസ്റ്റുവിവരം അറിഞ്ഞ് സര്‍വലിയുടെ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചു. കൈക്കൂലി നല്കി കോടതി ജീവനക്കാരനെ വശത്താക്കി. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാര്‍ക്ക് ഓഫ് കോര്‍ട്സ്, എന്നാണെന്ന് കത്തില്‍ എടുത്ത് പറയുന്നു. തുടര്‍ന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സര്‍വലിയുടേതായി കോടതിയിലിരുന്ന അണ്ടര്‍വെയര്‍ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന കോടതി വാദത്തിനിടെ (ഹൈക്കോടതിയിലെ അപ്പീല്‍ വാദം) തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ പാകത്തിലുളളതല്ല എന്ന വാദം ഉയര്‍ത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സര്‍വലി കുറ്റവിമുക്തനാകുന്നു.’
ഓസ്ട്രേലിയന്‍ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ ഗ്രീന്‍, വൂള്‍ഫ് എന്നിവര്‍ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റര്‍പോള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍പോള്‍ ക്യാന്‍ബെറ ഓഫീസില്‍ നിന്ന് ഡല്‍ഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്.ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥന് കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. 1996ല്‍ ആദ്യവട്ടം എംഎല്‍എയായ ആന്റണി രാജുവിന്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം. ലഹരിക്കേസ് പിടിക്കുന്നത് മുതല്‍ അന്വേഷണവും തെളിവെടുപ്പുമെല്ലാം നടക്കുന്നത് രാജുവിന്റെ സ്വന്തം തട്ടകമായ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു.
2005 ഒടുവിലായപ്പോള്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങി. ക്ലര്‍ക്കിനെ സംബന്ധിച്ച പരാമര്‍ശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേര്‍ത്തുവച്ചപ്പോള്‍ രാജുവിനെയും ക്ലാര്‍ക്ക് ജോസിനെയും പ്രതിചേര്‍ക്കാന്‍ വക്കം പ്രഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ പാടുപെടേണ്ടി വന്നില്ല.
തുടര്‍ന്ന് അക്കൊല്ലം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു. എട്ടുവര്‍ഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ല്‍ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: