തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ ഇന്റിഗോ വിമാന കമ്പനി മൂന്ന് ആഴ്ക്കാലം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വസ്തുതകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യൂത്ത് കോണ്ഗ്രസ്സുകാര് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാനാണ് ഇപി ശ്രമിച്ചതെന്നാണ് സിപിഎമ്മിന്റെ ന്യായീകരണം.
ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നാണ് ഇപിയുടെ നിലപാട്. ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തത്. ഇനി താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ജയരാജന്. ഇന്‍ഡിഗോ വിമാനത്തില്‍ മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്കാന് ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇപി പറഞ്ഞു. കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ ഒരു പക്ഷേ ഏറ്റവും അധികം യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇനി നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ജയരാജന് രാവിലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: