ശിവഗിരി : തെരുവോരങ്ങളില്‍ മദ്യ, മത്സ്യ മാംസ വിതരണം ഒഴിവാക്കണമെന്ന് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യവിപണനം ഒഴിവാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ മദ്യ വിതരണം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജാതി മത വര്‍ഗ്ഗ ഭേദം നോക്കാതെ ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള അവസരം നല്‍കണമെന്നും ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസിനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം ദേവസ്വം ബോര്‍ഡുകളോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ എല്ലാ യൂണിവേഴ്സിറ്റികളിലേയും ശ്രീനാരായണ ചെയറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാമി ഗുരുപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സഭാ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, ഉപദേശക സമിതി ചെയര്മാന് കുറിച്ചി സദന്, രജിസ്ട്രാര്‍ റ്റി. വി. രാജേന്ദ്രന്, . കെ.കെ. കൃഷ്ണാനന്ദ ബാബു, വി.ടി. ശശീന്ദ്രന്, ഇ. എം. സോമനാഥന്, അഡ്വ. വി.കെ. മുഹമ്മദ്, അഡ്വ. പി.എം. മധു., വി.കെ. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: