മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കാളംപുള്ളിയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രമേഷ് ചേലക്കാട്ടില്‍, ദാസന്‍ പൂളമണ്ണ, വേലു പൂളമണ്ണ, അബ്ദുല്‍ കരീം തുവ്വശ്ശേരി, ശാരദ പുളിക്കലടി, കുറുമ്പന്‍ പുളിക്കലടി എന്നിവരുടെ കൃഷിയാണ് ഇന്നലെ പുലര്‍ച്ചെയിറങ്ങിയ കാട്ടാനകള്‍ നശിപ്പിച്ചത്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കാളംപുളളി പുളിക്കലടി മേഖലയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പുലിക്കലടി ശാരദയുടെ വീട്ടിലെ പാത്രങ്ങള്‍ വരെ കാട്ടാന നശിപ്പിച്ചു. പുലിക്കലടി കിരാത മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലും തകര്‍ത്തിട്ടുണ്ട്. വിവരം വനപാലകരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശിവാസികള്‍ പറഞ്ഞു. കാട്ടാനകളെ കൊണ്ട് രാത്രി ഉറങ്ങാനാവാത്ത അവസ്ഥയാണെന്നും വനംവകുപ്പ് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൃഷിയിടത്തിലിറങ്ങി ആനകള്‍ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നതും വ്യാപകമാണ്. രണ്ടു വര്‍ഷമായി കാട്ടാനകള്‍ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും വിളകളുടെ വില്‍പന വിലക്കനുസൃതമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടിയുണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: