കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വാര്‍ഷിക ബൈഠക് ആരംഭിച്ചു. എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വാമി ഉദിത് ചൈതന്യയുടെ സത്സംഗ പ്രഭാഷണത്തോടെ ആരംഭിച്ച ബൈഠക് കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലെ സകല ഹിന്ദുക്കളുടേയും സമഗ്രമായ ഉയര്‍ച്ചയ്‌ക്ക് നേതൃത്വം കൊടുക്കാന്‍ വിശ്വഹിന്ദു പരിഷത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മികതയിലും മൂല്യങ്ങളിലും ഉറച്ചു നില്‍ക്കുന്ന തലമുറയെ സജ്ജമാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. വനവാസി, തീരദേശവാസികളുള്‍പ്പെടെയുള്ള ഹൈന്ദവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച് മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം നല്‍കണമെന്നും ആത്മീയ ചിന്ത പദ്ധതിയുടെ പ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന 2024 ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ തയ്യാറാക്കി സംഘടനാ പ്രവര്‍ത്തനം വിപുലമാക്കാന്‍ ബൈഠക്ക് തീരുമാനിച്ചു.
സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. സരളാ പണിക്കര്‍ അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി.എന്‍. നാഗരാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: