തിരുവനന്തപുരം : മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കുന്നതിനായി മന്ത്രി ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചതായി രേഖകള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്കിയതും ആന്റണി രാജുവാണ്. 16 വര്‍ഷം മുമ്പുള്ള കേസിലെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടി തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നതാണ് മന്ത്രിക്കെതിരായ ആരോപണം. കേസിന്റെ വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 22 പ്രാവശ്യം കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പ്രതിയായ വിദേശിയെ രക്ഷിക്കുന്നതിന് ഗൂഢാലോചന നടന്നതിയതായി മന്ത്രിക്കെതിരെ കുറ്റം തെളിഞ്ഞെങ്കിലും വിചാരണ നടപടികള്‍ നീണ്ട് പോവുകയാണ്.
അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്. ആന്റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിന് വില്‍ഫ്രണ്ടാണ് അന്ന് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു.
പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലില്‍ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് ജയമോഹന് ഹൈക്കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്.
തുടര്‍ന്ന് തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലര്‍ക്കായ ജോസും അഭിഭാഷകനയ ആന്റണി രാജുവും ചേര്‍ന്ന്് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയായിരുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണിരാജു അത് വെട്ടിചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധിയില്‍ വ്യക്തമായെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ആന്റണി രാജുവിനെതിരെ നോട്ടീസ് അയയ്ക്കുകയും 22 പ്രാവശ്യം കേസ് കോടതിയില്‍ പരിഗണിച്ചെങ്കിലും ഇതേവരെ പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കേസില്‍ മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: