കോട്ടയം:2021ലെ ജെ.സി ഡാനിയേല്‍ പുരസ്കാരും സംവിധായകന് കെ.പി കുമാരന്. ചലചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും, ശില്‍പ്പവുമാണ് പുരസ്കാരം.ഗായകന് പി.ജയചന്ദ്രന് ചെയര്‍മാനായ ജൂറിയാണ് കെ.പി കുമാരനെ തെരഞ്ഞെടുത്തത്.സാംസ്കാരികമന്ത്രി വി.എന്‍ വാസവനാണ് അവാര്‍ഡ് പ്രഖ്യപിച്ചത്.അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
1936ല്‍ തലശ്ശേരിയില്‍ ജനിച്ച കെ.പി കുമാരന് റോക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്താണ്.അതിഥിയാണ് ആദ്യ ചിത്രം.തോറ്റം, രുഗ്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെ പാട്ട്, തേന്തുളളി, ആകാശഗോപുരം, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1988ല്‍ രുഗ്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.അതേ ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുളള ദേശീയപുരസ്കാരവും ലഭിച്ചു.കവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം ഈയിടെ സംവിധാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: