ന്യൂദല്‍ഹി: ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രïുകാരില്‍ നിന്നു പിടിച്ചെടുത്ത ലഘുലേഖകളില്‍ ആര്‍എസ്എസിനെക്കുറിച്ചും പരാമര്‍ശം. ആര്‍എസ്എസിലെ പട്ടിക ജാതി, പട്ടിക വര്‍ഗം, ഇതര പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റാന്‍ വേï തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പാക്കണം. ആര്‍എസ്എസ് സവര്‍ണ്ണ സംഘടനയാണെന്ന തോന്നല്‍ അവരില്‍ ഉïാക്കണം. അങ്ങനെ അവരെ അകറ്റിയെടുക്കണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ തടസ്സമാകുന്നവരെ കൊല്ലണമെന്നും ലഘുലേഖയിലുïെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ആഹ്വാനവും ലഘുലേഖയിലുï്. ഈ ലക്ഷ്യം നേടാനു
ള്ള വഴികളും ലഘുലേഖയില്‍ പറയുന്നുï്. പോപ്പലുര്‍ ഫ്രïിലേക്കുള്ള റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിക്കുകയാണ് ഒരു വഴിയെന്നും അതില്‍ പറയുന്നു. മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ആയുധ പരിശീലനം നല്‍കണം. വാളുകളും ദണ്ഡുകളും കത്തികളും അടക്കം ഉപയോഗിക്കാന്‍ പഠിപ്പിക്കണം. മുസ്ലീം യുവാക്കളെ സര്‍ക്കാര്‍ ജുഡീഷ്യല്‍ സര്‍വ്വീസുകളിലും പോലീസിലും സൈന്യത്തിലും ചേരാന്‍ പ്രേരിപ്പിക്കണം. അവര്‍ക്ക് നിയമനം ലഭിക്കാന്‍ സകല സഹായങ്ങളും നല്‍കണം. ലഘുലേഖയില്‍ പറയുന്നു.
പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കുക, അങ്ങനെ ആള്‍ക്കാരെ സംഘടനയോട് അനുഭാവമുള്ളവരാക്കുക, ക്രമണേ അടുപ്പിക്കുക. അവരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക. പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള മാര്‍ഗം അവലംബിക്കാനും ഇതില്‍ നിര്‍ദ്ദേശിക്കുന്നു.
ആര്‍എസ്എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിപുലമായ വിവരങ്ങള്‍ ശേഖരിക്കാനും ലഘുലേഖയില്‍ നിര്‍ദേശമുï്. എല്ലാ വീടുകളിലും പോപ്പുലര്‍ ഫ്രïിന്റെ പ്രവര്‍ത്തനം എത്തണം. പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം രാജ്യങ്ങളുടെ സഹായം വേണമെന്നും ഇതില്‍ പറയുന്നു. കുറഞ്ഞ സമയം കൊï് തുര്‍ക്കി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുമായി തങ്ങള്‍ മികച്ച ബന്ധം സ്ഥാപിച്ചു കഴിഞ്ഞതായും പോപ്പുലര്‍ ഫ്രï് ലഘുലേഖയില്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: