ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവില്‍ ജൂലൈ മാസത്തില്‍ ഇതുവരെയുള്ള വരുമാനം എണ്ണിത്തിട്ടപ്പെടുത്തിയതില്‍ വന്‍കുതിപ്പ്. പണമായി ലഭിച്ചത് 4,67,59,585 രൂപയാണ്.
സ്വര്‍ണ്ണത്തിന്റെ വരവില്‍ വലിയ നേട്ടമാണ് രേഖപ്പെടുത്തിയത്. ഒരു മാസം അഞ്ച് കിലോയില്‍ അധികം സ്വര്‍ണ്ണം ലഭിക്കുന്നത് അപൂര്‍വ്വമാണ്. സാധാരണ ഒരു മാസം 2.50 കിലോ മുതല്‍ 4.25 കിലോ വരെ മാത്രമേ ലഭിക്കാറുള്ളൂ.
27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. കാനറാ ബാങ്കായിരുന്നു ഭണ്ഡാരവരവ് എണ്ണിയത്. ഭണ്ഡാരത്തില് നിന്നും പതിവുപോലെ ചില നിരോധിച്ച നോട്ടുകളും ലഭിച്ചു. 1000 രൂപയുടെ 23 നോട്ടുകളും 500 രൂപയുടെ 49 എണ്ണവുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: