ലണ്ടന്‍: വിരാട് കോഹ്ലി തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നതിനിടെ പിന്തുണയുമായ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്. കോഹ്ലിയെപ്പോലൊരു താരത്തിന് ഫോമിലേക്കു തിരികെ വരാന്‍ വളരെ കുറച്ച് ഇന്നിങ്സുകള്‍ മതിയെന്ന് രോഹിത് ശര്‍മ രണ്ടാം ഏകദിനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കോഹ്ലിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയെന്ന് ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോള്‍ ‘എന്തിനാണ് ഇങ്ങനെയൊരു ചര്‍ച്ചയെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു’ രോഹിതിന്റെ മറുപടി.
വര്‍ഷങ്ങളായി രാജ്യത്തെ മികച്ച ക്രിക്കറ്ററാണ് കോഹ്ലി. അങ്ങനെയുള്ളൊരാള്‍ക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒന്നോ, രണ്ടോ മത്സരം മതിയെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്നാല്‍ താരങ്ങളുടെ മികവ് എപ്പോഴും നിലനില്ക്കും. എല്ലാ മത്സരങ്ങളിലും സ്ഥിരതയോടെ മാത്രം കളിക്കുന്ന ഒരു താരവുമില്ലെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.
നേരത്തേയും വിരാട് കോഹ്ലിയെ പിന്തുണച്ച് രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തില്‍നിന്ന് 16 റണ്‍സ് മാത്രമെടുത്ത് കോഹ്ലി പുറത്തായിരുന്നു.
നേരത്തെ കോഹ്ലിക്ക് പിന്തുണയുമായി പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമും രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലിക്കൊപ്പം നില്ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’ എന്നാണ് അസം കുറിച്ചത്. കോഹ്ലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: