ഇസ്ലാമബാദ്: ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിലേക്ക് പാകിസ്ഥാന്‍ ചാരനും ജേണലിസ്റ്റുമായ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാത്തതിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നുവെന്ന് അഡ്വ. ഡോ. ആദിഷ് അഗര്‍വാല. ഇദ്ദേഹം ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണ് ഈ അന്താരാഷ്‌ട്ര സമ്മേളനം നടന്നത്. ഡോ.ആദിഷ് അഗര്‍വാല ഈ ആരോപണം ഉയര്‍ത്തിയതോടെ വീണ്ടും പാക് ചാരന്മാരുമായി കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരിയ്‌ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന വിമര്‍ശനം വീണ്ടും ശക്തമാവുകയാണ്.
ഇന്ത്യയില്‍ 2005 മുതല്‍ 2011 മുതല്‍ സന്ദര്‍ശനം നടത്തിയ കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്നും അത് ഐഎസ്ഐയ്‌ക്ക് നല്‍കിയെന്നും പാകിസ്ഥാന്‍ ചാരനായ ജേണലിസ്റ്റ് നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം വളര്‍ത്താന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ഹമീദും അന്‍സാരിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
നുസ്രത്തിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയുടെ ഓഫീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ അതിന് വഴങ്ങിയില്ലെന്നും അഗര്‍വാല പറഞ്ഞു. ” ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ മുഖ്യാഥിതിയാകാമെന്ന് അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരി സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഡയറക്ടറായിരുന്ന അശോക് ധവാന്‍ നുസ്രത്ത് മിര്‍സയെ സമ്മേളനത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് തീവ്രവാദം വരുന്നതെന്നതിനാല്‍ നുസ്രത്തിനെ ഞങ്ങള്‍ ക്ഷണിച്ചില്ല.” – ഡോ. ആദിഷ് അഗര്‍വാല പറഞ്ഞു.
അതുകൊണ്ട് തന്നെ അന്ന് ആ സമ്മേളനത്തിന് പങ്കെടുക്കാനെത്തിയ ഹമീദ് അന്‍സാരി വേഗത്തില്‍ തന്നെ വേദി വിട്ട് മടങ്ങിപ്പോയെന്നും ഡോ. ആദിഷ് അഗര്‍വാല വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: