കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷവിധിച്ചു. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി അബ്ദുള്‍ റസാഖിനും കോടതി ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി ഹംസയ്ക്ക് ആറ് വര്‍ഷം തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും , രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പോലീസ് പിടിയിലായത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ ഭീകരവാദത്തിന്റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: