ന്യൂയോര്‍ക്ക്: ഹിന്ദുക്കള്‍ക്ക് എതിരായ വംശവെറി വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്നും പാകിസ്ഥാനും ഇറാനും പോലുള്ള രാജ്യങ്ങളില്‍ നിന്നുവരെ ഹിന്ദുഫോബിയ ലോകമെങ്ങും പടരുകയാണെന്നും യുഎസ് പഠന റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, സാമൂഹ്യ മാധ്യമങ്ങളിലെ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളും കുത്തനെ കൂടിയതായി റട്ട്ഗേഴ്സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹിന്ദു സമൂഹത്തിന് ഗുരുതരമായ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഹിന്ദുക്കള്‍ക്ക് എതിരെ തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മെസേജിങ് സംവിധാനങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ പ്രസംഗങ്ങളും (വംശവെറി പ്രസംഗങ്ങള്‍) വലിയ തോതില്‍ വര്‍ധിച്ചുവെങ്കിലും ഇത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ടെലഗ്രാം, വാട്സ് ആപ്പ് അടക്കമുള്ള ആപ്പുകളിലെ ഇസ്ലാമിസ്റ്റ് വെബ് നെറ്റ്വര്ക്കുകള് വഴിയാണ് ഇവ പ്രചരിക്കുന്നത്. ആന്റി ഹിന്ദു ഡിസ്ഇന്‍ഫര്‍മേഷന്‍; എ കേസ് സ്റ്റഡി ഓഫ് ഹിന്ദു ഫോബിയ ഓണ്‍ സോഷ്യല്‍ മീഡിയ എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന് മാത്രമല്ല ഇറാന് അടക്കം പലരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ സ്പോണ്സര് ചെയ്ത വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ലക്ഷം ട്വീറ്റുകളാണ് പഠന സംഘം പരിശോധിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷ വംശഹത്യയാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാനില്‍ നിന്ന് വലിയ തോതിലാണ് ട്രോളുകള്‍ ഇറങ്ങിയത്. ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ ജൂലൈയിലാണ്, ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെക്കൂടിയതെന്നും റിപ്പോര്ട്ടില്പറയുന്നു. ഇത്തരം ഹിന്ദു വംശ വിദ്വേഷം കൂടി വരികയാണെങ്കിലും സാമൂഹ്യ മാധ്യമ സൈറ്റുകള്‍ ഇതിനെതിരെ ജാഗ്രത കാണിക്കുന്നില്ല. ഹിന്ദുക്കള്‍ക്കു നേരെയുള്ള വംശവെറി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നുവെന്ന് പഠന സംഘാംഗമായ റട്ട്ഗേഴ്സ് സര്‍വ്വകലാശാലയിലെ ഡോ. ജോയല്‍ ഫിംഗല്സ്റ്റൈന് പറഞ്ഞു. ജൂലൈയില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഹിന്ദു വിരുദ്ധ വാക്കുകളും മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും സൂചകങ്ങളും ലോകമെങ്ങും കലാപമുണ്ടാക്കാന്‍ പോലും പര്യാപ്തമായിരുന്നു. റട്ട്ഗേഴ്സ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജോണ്‍ ജെ ഫാര്‍മര്‍ ജൂണിയര്‍ പറഞ്ഞു. ന്യൂ ജഴ്സി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് റട്ട്ഗേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: