തിരുവനന്തപുരം: നിയമസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച് സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍. ഇന്നലെ നിയമസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ഷംസീറിന്റെ വിവാദപരാമര്‍ശം. മേരി ഷെല്ലി ഫ്രാങ്കെന്‍സ്റ്റൈനെ സൃഷ്ടിച്ചത് പോലെ കോണ്‍ഗ്രസ് നരേന്ദ്ര മോദി എന്ന രാക്ഷസനെ സൃഷ്ടിച്ചെന്നായിരുന്നു ഷംസീറിന്റെ വാക്കുകള്‍. മൃദുസമീപനം കാരണം മോദി എന്ന രാക്ഷസന് ഇപ്പോള്‍ കോണ്‍ഗ്രസിനെപ്പോലും വിറപ്പിച്ചിരിക്കുകയാണെന്ന് തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചിട്ടും ഇതു മലയാള മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍, ദേശീയ മാധ്യമങ്ങള്‍ ഇതു വലിയ പ്രധാന്യത്തോട് സംപ്രേഷണം ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തി. വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ബിജെപി ദേശീയ വക്താവ് ടോം വടക്കനും സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രനും ഷംസീറിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഷംസീറിന് സമനില തെറ്റിയെന്നും പ്രധാനമന്ത്രിക്കെതിരേ ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപലപനീയമായ വാക്കുകളാണിതെന്നും വടക്കന്‍ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ആദരണീയനായ നരേന്ദ്രമോദിക്കെതിരെ എ. എന്‍. ഷംസീര്‍ ഇന്ന് നിയമസഭയില്‍ നടത്തിയ നിന്ദ്യവും നീചവുമായ പരാമര്‍ശം സ്പീക്കര്‍ തടയാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇത്രയും മോശമായ ഒരു വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നതും ഗൗരവതരമാണ്. ഈ പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. അടിയന്തിരമായി ഈ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നെന്നും സുരേന്ദ്രന് വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രിയെ അപമാനിച്ച ഷംസീറിനെതിരേ ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: