ഒരു റെയില്‍വേ ജീവനകാരന് തന്നെ പൊതുജനങ്ങളില്‍ നിന്ന് റെയില്‍വേയില്‍ ജോലി വാഗ്ദനം ചെയ്ത് രണ്ട് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
പേര് മുരുകേശ പിള്ള , നിലവില്‍ വേളി ഡിവിഷനില്‍ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരന്
ജോലി റെയില്‍വേയിലാണെങ്കിലും പ്രധാന വരുമാന മാര്‍ഗം തൊഴില്‍ തട്ടിപ്പെന്നാണ് ആരോപണം.
പിന്‍വാതിലിലൂടെ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് വാഗ്!ദാനം ചെയ്താണ് തട്ടിപ്പ്.
റിക്രൂട്ടര്‍ മുരുകന് എന്ന് അറിയപ്പെടുന്ന മുരുകേശന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേര്.
രണ്ട് ലക്ഷം രൂപവരെയാണ് ഒരാളില്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നത്.
പണം നല്‍കിയിട്ടും ജോലി കിട്ടാതായതോടെ ആളുകള്‍ പരാതിയുമായി പൊലീസിനേയും റെയില്‍വേ അധികൃതരേയും സമീപിച്ചു.
പൊതുനിരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
സ്വാഭാവികമായും ഇത് കേള്‍ക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ സംശയം ഉടലെടുക്കാം എങ്ങനെ റെയില്‍വേയിലെ ഏറ്റവും താഴെതട്ടിലുള്ള ഒരു തൊഴിലാളിക്ക് ഇങ്ങനെയൊരു തട്ടിപ്പ് നടത്താനാവും ? തീര്‍ത്തും ന്യായമായ സംശയം.
ആ സംശയങ്ങള്‍ മാറണമെങ്കില്‍ കുറച്ച് പിന്നോട്ട് സഞ്ചരിക്കണം മുരുകേശപിള്ള ആരായിരുന്നു എന്ന് അറിയണം
സതേണ്‍ റെയില്‍വേയിലെ പ്രധാന തൊഴിലാളി സംഘടനയായ സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്റെ (എസ്ആര്‍എംയു ) തിരുവനന്തപുരം ഡിവിഷന് ട്രെഷറര്‍ എന്ന ഒരു പദവി കൂടി ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തെക്ക് തമിഴ്നാട്ടിലെ നാഗര്‍കോവില്‍ മുതല്‍ വടക്ക് കേരളത്തിലെ ഷൊര്‍ണ്ണൂര്‍ വരെ നീണ്ടു കിടക്കുന്ന 400 കിലോമീറ്റര്‍ ദൂരത്തെ എസ്ആര്‍എംയു എന്ന റെയില്‍വേ യൂണിയന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ബാധ്യസ്ഥനായ ഖാജാന്‍ജി .
തന്റെ സഹപ്രവര്‍ത്തകയോട് അതിക്രമം നടത്താന്‍ ശ്രമിക്കുകയും ആ വനിത ജീവനകാരിയുടെ പരാതിയിന്മേല് ഇന്ത്യന്‍ റെയില്‍വേ അന്വക്ഷണം നടത്തുകയും കുറ്റകാരനാണന്ന് കണ്ടെത്തി. ശിക്ഷാ നടപടിയെന്നോണം ഏറ്റവും താഴെ തട്ടിലേയ്ക്ക് തരം താഴ്ത്തി തമിഴ്നാട്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോഴാണ് സംഘടന അദ്ദേഹത്തിന് ഡിവിഷന് ട്രെഷറര്‍ എന്ന ഏറ്റവും ശ്രദ്ദേയമായ പദവി നല്കിയെന്നതും ശ്രദ്ധിക്കപെടേണ്ടതാണ്.
ഏതൊരു യുവത്വവും ആഗ്രഹിക്കുന്ന റെയില്‍വേ ജോലി എന്നതിനെ ഒരു വില്പന ചരക്കാക്കി തന്റെ ബന്ധങ്ങളുടെയും സ്വാധീനത്തിന്റെയും കാര്യങ്ങള്‍ വളരെ ഭംഗിയായി വിവരച്ച് ആരെയും വിശ്വസിപ്പിക്കുന്ന സംഭാഷണ ശൈലിയില്‍ മുരുകേശപിള്ള തട്ടിയെടുത്തത് ഈ നാട്ടിലെ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ പണമാണ്.
പിടിക്കപെടുമ്പോള്‍ എല്ലാം അയാളുടെ ചുമലില്‍ ചാര്‍ത്തി മുകളിലോട്ടുള്ള കണ്ണികള്‍ മുറിച്ച് രക്ഷപെടുന്ന പതിവു രീതി ഇവിടെയും പ്രതീക്ഷിക്കാം. ആരാണ് പിന്നില്‍ നിന്നുകൊണ്ട് ഇയാള്‍ക്ക് ഇത്രയും നാള് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് ? , ഏത് സംഘടനാ സ്വാധീനമാണ് അയാള്‍ ഈ തട്ടിപ്പിന് ഉപയോഗപെടുത്തിയത് ?
മുരുകേശപിള്ള എന്ന ഇരയെ ചൂണ്ടയില്‍ കോര്‍ത്ത് ഇത്രയും നാള് മീന്‍ പിടിച്ചത് ആരാണ്? ആര്‍ക്കുവേണ്ടിയാണ് മുരുകേശപിള്ള തട്ടിപ്പിലൂടെ കോടികള്‍ കൈയിലാക്കിയത് ?
ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും ?
ഉത്തരം കിട്ടണമെങ്കില്‍ സമഗ്ര അന്വേഷണം തന്നെ വേണം.
തിരുവനന്തപുരം ഡിവിഷന് നടന്ന ഡിപ്പാര്‍ട്മെന്റ പരീക്ഷ തട്ടിപ്പുകളെ കുറിച്ച് അനേഷിക്കണം.
തൊഴില്‍ വാഗ്ദാനതട്ടിപ്പിന്റെ പിന്നാപുറങ്ങള് പുറത്തു വരണം
വെറുമൊരു മുരുകേശപിള്ളയില് ഒതുക്കിനിര്‍ത്താതെ സമഗ്രമായ അന്വക്ഷണം.
അതിന് സിബിഐ തന്നെ വരട്ടെ.
അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ റെയില്‍വെ മസ്ദൂര്‍ സംഘിന്റെ കീഴിലുള്ള ഡിആര്‍കെഎസ് ,തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വെ മാനേജറിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് മനേഷ് ജി , ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പോങ്ങംകോട് വിക്രമന് , ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുമോന് , ഡിആര്‍കെഎസ് ഡിവിഷണല്‍ സെക്രട്ടറി പി . വിഷ്ണു, ഡിവിഷണല്‍ പ്രസിഡണ്ട് എം. എ. ജയിംസ്, സോണല്‍ സംഘടനാ സെക്രട്ടറി എ.രാജേഷ്, സോണല്‍ വൈസ് പ്രസിണ്ടണ്ട് പ്രദീപ് നായര്‍, സിഇസി മെമ്പര്‍ എ.ബിജുവും ഡിവിഷന് സംഘടന സെക്രട്ടറി മഹേഷ് എം നേതൃത്വം നല്കി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് നിരവധി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: