ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായ അദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്റ്റാലിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥീരികരിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാലിന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
കോവിഡ് ബാധിതനായ സ്റ്റാലിന് അതിവേഗം രോഗമുക്തനാവട്ടെയെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി ആശംസിച്ചു. തീര്‍ത്തും ജനങ്ങള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുനേതാവാണ് താങ്കള്‍. വൈറസ് ബാധയില്‍ നിന്ന് എത്രയും വേഗം രോഗമുക്തിനേടി ആരോഗ്യം വീണ്ടെടുക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: