ന്യൂദല്‍ഹി: ബിഹാറിലെ പാറ്റ്നയിലെ ഭീകരവാദ പരിശീലന ക്യാംപില്‍ മലയാളികളായ എസ്ഡിപിഐക്കാര് പങ്കെടുത്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളം, തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തി. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന് എം.ഡി ജല്ലാവുദ്ദീന്, സിമി അംഗവും പോപ്പുര്‍ ഫ്രണ്ട്-എസ്ഡിപിഐ അംഗവുമായ അഥര്‍ പര്‍വേസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ബിഹാര്‍ പോലീസ് പിടികൂടിയത്. ഹിന്ദുക്കളെ ഇല്ലാതാക്കി 2047 ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ആശയത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിരുന്നത്. ഇവര്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാംപിന് പാക്കിസ്ഥാന്, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു ഫണ്ട് ലഭിച്ചെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസ് എന്‍എഐ എറ്റെടുക്കാനൊരുങ്ങുകയാണ്.
വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയാണ് ഇവര്‍ രാജ്യതോറും സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തത്. ‘ഭീരുക്കളായ ഹിന്ദുക്കളെ’ പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്ഐ കേഡര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
പരിശീലനം ലഭിച്ച തങ്ങളുടെ കേഡറിന്റെ സഹായത്തോടെയും തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിഷന്‍ ഇന്ത്യയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു.
അറസ്റ്റിലായ 2 പ്രതികള്‍ കഴിഞ്ഞ 2 മാസമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചെന്നു കണ്ടെത്തി. ഇവര്‍ക്കായി വ്യാജപേരില്‍ ഹോട്ടല്‍ മുറികളും യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ജൂലൈ 6, 7 തീയതികളില്‍, ആയോധനകല പരിശീലനത്തിന്റെ മറവില്‍, വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു വലിയ സംഘത്തിന് ജലാവുദ്ദീനും പര്‍വേസും പരിശീലനം നല്കി. ഇതുസംബന്ധിച്ച് സിസിടിവി തെളിവുകളും ഒന്നിലധികം സാക്ഷി മൊഴികളും കൈവശമുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: