സലാല: ഒമാനിലെ സലാലയില്‍ പെട്ടെന്ന് ഉണ്ടായ തിരമാലയില്‍പ്പെട്ട് ഇന്ത്യന്‍ കുടുംബത്തിലെ കുട്ടികള്‍ അടക്കം ഒളിച്ചു പോയി.ഇതിന്റെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.അപകടത്തില്‍പ്പെട്ടവര്‍ മഹാരാഷ്ട്രാ സാംഗ്ലി ജില്ലാക്കാരാണ്.ഇവര്‍ ദുബായിലാണ് താമസം.അവധി ആഘോഷിക്കുന്നതിനായി സലാലയില്‍ എത്തിയതാണ്
ബീച്ചില്‍ സുരക്ഷവേലി മറികടന്ന് ഫോട്ടോ എടുക്കുന്നതിനായി നിന്നപ്പോഴാണ് അപ്രതാക്ഷിതമായി വലിയ തിര വന്ന് ഇവരെ മൂടിയത്.തിരയില്‍പ്പെട്ട് എട്ട് പേരോളം കടലിലേക്ക് ഒഴുകി.മൂന്ന് പേരെ സമീപത്ത് നിന്നവര്‍ രക്ഷിച്ചു.ബാക്കിയുളള അഞ്ച് പേരില്‍ ശശികാന്ത് മാമന്(42), ഇയാളുടെ മകന് ശ്രേയസ്(6) എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്.ശശികാന്തിന്റെ മകള്‍ ശ്രേയ(9)യെ ഇത് വരെ കണ്ടെത്തിയിട്ടില്ല.ബാക്കിയുളളവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.
ദൃശ്യങ്ങളില്‍ വന്‍ തിരമാലയില്‍ അകപ്പെട്ട് ഇവര്‍ ഒഴുകിപോവുന്നത് കാണാം. ഒഴുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിയെ സമീപത്ത് നിന്ന ആള് വലിച്ച് കരയക്ക് കയറ്റി.എന്നാല്‍ തിരയില്‍പ്പെട മറ്റ് രണ്ട് കുട്ടികള്‍ ഒഴുകി പോവുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഒലിച്ചു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: