ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് അടുത്ത തിങ്കളാഴ്ച തുടക്കം. ഒരു മാസത്തെ സമ്മേളനകാലത്തിന്റെ ആദ്യ ദിനം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. പാര്‍ലമെന്റിലും വിവിധ നിയമസഭാ കേന്ദ്രങ്ങളിലുമാണ് വോട്ടെടുപ്പ്. സമ്മേളനത്തിന് മുന്നോടിയായി 17ന് രാവിലെ 11നു കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഭരണപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപദീ മുര്‍മൂവിനെ പിന്തുണയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ പ്രതിപക്ഷ നേതാക്കളോട് അഭ്യര്‍ഥിക്കും. നിലവില്‍ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും മാത്രമാണ് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിക്കൊപ്പമുള്ളത്.
16ന് വൈകിട്ട് നാലു മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും കക്ഷി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. 16ന് വൈകിട്ട് ബിജെപി നേതാക്കളുടെ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം 16ന് ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: