കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ അടിയന്തിരാവസ്ഥ ലംഘിച്ചും തെരുവിൽ ജനങ്ങൾ കലാപം തുടരുകയാണ്.
സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ സൈന്യം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണീര്‍വാതക പ്രയോഗം മൂലം ഒരു യുവാവ് മരിച്ചു. തുടർന്ന് ശ്വാസതടസ്സമുണ്ടായാണ് 26 വയസ്സുകാരൻ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ ടിവി ചാനലുകളിലെ സംപ്രേഷണവും നിര്‍ത്തിവെച്ചു. പ്രധാനമന്ത്രിയുടെ വസതി കയ്യേറിയ അക്രമികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മാലിദ്വീപിലേക്ക് കടന്ന പ്രസിഡന്‍റ് ഗോതബായ രാജപക്സ പിന്നീട് സിംഗപ്പൂരിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്തായാലും സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുകയാണ്. കൊളംബോയില്‍ നടന്ന മറ്റൊരു പ്രകടനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: