ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ ആദിവാസികളുടെ പ്രതീകമാക്കരുതെന്നും മുര്‍മു പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മോശമായ ആശയത്തെ ആണെന്നും പ്രസ്താവിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി അര്ജുന് മുണ്ട.
കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറാണ് ബുധനാഴ്ച മുര്‍മുവിനെതിരെ ഈ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസിന്റെ നിരാശ ബാധിച്ച പാര്‍ട്ടിയാണെന്നാണ് ഈ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതെന്ന് അര്ജുന് മുണ്ട പറഞ്ഞു.
കഴിഞ്ഞ 75 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ആദിവാസിയെയും രാഷ്ട്രപതിയായി നിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ആദിവാസി വിഭാഗത്തില്‍ നിന്നും ആരെയെങ്കിലും രാഷ്ട്രപതി പദവിയില്‍ നാമനിര്‍ദേശം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് അസ്വസ്ഥതയുണ്ട്. ഈ മോശം പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മാപ്പ് പറയണം. – അര്ജുന് മുണ്ട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: