ന്യൂദല്‍ഹി: ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാ എംപിയും സേവ് ലക്ഷദ്വീപ് ഫോറം നേതാവുമായ മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.
മുഹമ്മദ് ഫൈസലിന് പുറമെ അദ്ദേഹത്തിന്റെ മകനും കേസില്‍ പ്രതിയാണ്. ദല്‍ഹി, കോഴിക്കോട്, ലക്ഷദ്വീപ് ഉള്‍പ്പെടെ മുഹമ്മദ് ഫൈസലിന്റെ ഇന്ത്യയിലുടനീളമുള്ള ആറ് കേന്ദ്രങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തിയിരുന്നു. കപ്പലില്‍ ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റി അയയ്‌ക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപിക്കപ്പെടുന്നത്. 2016-17ല്‍ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ മത്സ്യം ശേഖരിക്കുന്നതില്‍ അഴിമതി കാട്ടിയെന്നാണ് ആരോപണം.
ഉയര്‍ന്ന വില നല്‍കാമെന്ന വ്യാജ വാഗ്ദാനം ചെയ്താണ് മുഹമ്മദ് ഫൈസല്‍ ടൂണ മത്സ്യം ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ചത്. അത് അദ്ദേഹം ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) വഴി ശ്രീലങ്കയിലേക്ക് അയച്ചു.എന്നാല്‍ ജൂണ്‍ 25ന് കവറത്തിയിലേയും കോഴിക്കോട്ടേയും എല്‍സിഎംഎഫ് ഓഫീസുകളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ ഈ തിരിമറി പുറത്തായി.
ശ്രീലങ്കയിലെ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ്സ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ്പോര്‍ട്ടേഴ്സ് കൊളംബോ 11, ശ്രീലങ്ക ടൂണ മത്സ്യം ഉയര്‍ന്ന വിലയില്‍ എടുക്കാമെന്ന് വ്യാജമായ എല്‍സിഎംഎഫിന് മുഹമ്മദ് ഫൈസല്‍ എംപി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിക്കാന്‍ എല്‍സിഎംഎഫ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിഎംഎഫ് ഡയറ്കടര്‍ ബോര്‍ഡ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിച്ചു. ഏകദേശം 287 മെട്രിക് ടണ്‍ ടൂണ ശേഖരിച്ചു. ലക്ഷദ്വീപിലെ എല്ലായിടത്തുനിന്നുമുള്ള വിവിധ സഹകരണസംഘങ്ങള്‍ വഴിയാണ് ശേഖരിച്ചത്.
എല്‍സിഎംഎഫിലെ എംഡിയായിരുന്ന എംപി അന്‍വറാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്. പക്ഷെ സിബി ഐ നടത്തിയ പരിശോധനയില്‍ ശ്രീലങ്കയില്‍ ടൂണ എടുക്കാമെന്നേറ്റ എസ്ആര്‍ടി കൊളംബോ എന്ന കമ്പനിയുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റസീഖാണെന്നും അയാള്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അടുത്ത ബന്ധുവാണെന്നും കണ്ടെത്തി.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കവരത്തിയിലെ എല്‍സിഎംഎഫ് ഓഫീസിലും കോഴിക്കോട്ടും സിബി ഐ മിന്നല്‍ പരിശോധന നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂദല്‍ഹിയിലെ സിബി ഐ ഓഫീസറുടെ പരാതിയിലാണ് സിബി ഐ കേസ് എടുക്കുന്നത്.
പിന്നീട് മുഹമ്മദ് ഫൈസല്‍ ഈ ടൂണ മത്സ്യം കൊച്ചിയിലെ എക്സലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനി (എഎഫ് ഡിസി) വഴി ശ്രീലങ്കയിലേക്ക് അയക്കാന്‍ നോക്കി. ലക്ഷദ്വീപിലെ എല്‍സിഎംഎഫിനെക്കൊണ്ട് ഇത് സംബന്ധിച്ച കരാറുണ്ടാക്കി. െന്നാല്‍ ആദ്യത്തെ ഷിപ് മെന്‍റ് ചെയ്യാനുള്ള ടൂണ മത്സ്യത്തിന് നല്‍കേണ്ട 60 ലക്ഷം രൂപ നല്‍കാന്‍ എഎഫ്ഡിസി തയ്യാറായില്ല. ഇത് മൂലം പിന്നീട് കയറ്റുമതി നടന്നില്ല. ഇതുവഴി 287 മെട്രിക് ടണ്‍ ടൂണ എല്‍സിഎംഎഫിന് നല്‍കിയ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായത് ഒമ്പത് കോടി രൂപയാണ്.
ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും ശ്രീലങ്കന്‍ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങള്‍, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ് പോര്‍ട്ടേഴ്സ്, ലക്ഷദ്വീപ് കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എം.പി. അന്‍വര്‍ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസില്‍ കൂട്ടുപ്രതികളാക്കിയാണ് കേസ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റത് മുതല്‍ ഏറ്റവുമധികം എതിര്‍പ്പുയര്‍ന്ന വ്യക്തിയാണ് എംപിയായ മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിനെ മാലിദ്വീപിന്റെ നിലവാരത്തിലുള്ള ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പട്ടേലിന്റെ നിര്‍ദേശത്തിനെതിരെ ജനങ്ങളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലാണ്.
പശുഹത്യ നിരോധിക്കാനുള്ള നിയമത്തിനെതിരെയും ലക്ഷദ്വീപ് നിവാസികളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലുണ്ട്. പശുമാംസം കഴിക്കുന്നത് മുസ്ലിങ്ങളും ഭരണഘടനാപരമായ അവകാശമാണെന്നായിരുന്നു മുഹമ്മദ് ഫൈസലിന്റെ അവകാശവാദം. ദ്വീപില്‍ 96 ശതമാനവം മുസ്ലിങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: