ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപിയില്‍ നടക്കുന്ന വികസന മാതൃകകള്‍ കണ്ടറിഞ്ഞ് തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍. ലുലു ഗ്രൂപ്പിന്റെ ലഖ്‌നൗവിലെ പുതിയ മാള്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രതാപന്‍. യുപിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ലുലുമാള്‍ ഉദ്ഘാടനത്തിന് അദേഹം എത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൈകൂപ്പി വണങ്ങിയാണ് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ ആദരവ് പ്രകടിപ്പിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പരിചയപ്പെടുത്തുന്നതിനിടയില്‍ കൈക്കൂപ്പി വണങ്ങിയ പ്രതാപനെ തോളില്‍ തട്ടിയ ശേഷം ചിരിച്ച് നടന്നു നീങ്ങുകയായിരുന്നു യോഗി.
ലുലുവിന്റെ അലങ്കരിച്ച സദസില്‍ മുഖ്യമന്ത്രിക്ക് ഒപ്പം ടി.എന്‍ പ്രതാപന്‍ മുന്‍നിരയിലുണ്ടായിരുന്നു. സ്വാഗത പ്രസംഗത്തില്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്റെ നാട്ടുകാരനും കേരളത്തില്‍ നിന്നുള്ള എം.പി കൂടിയാണ് പ്രതാപനെന്നും കേരളത്തില്‍ നിന്ന് ഈ മഹനീയ സാന്നിധ്യത്തില്‍ എത്തിയതില്‍ വളരെയധികം സന്തോഷം നല്‍കുന്നെന്നും യൂസഫലി പറഞ്ഞു. പിന്നീട് യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമേ യു.പിയിലെ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമൊപ്പം അതേ വാഹനത്തില്‍ പ്രതാപനും സീറ്റിലിരുന്ന് യാത്രയും ചെയ്തു. ഒരു മണിക്കൂറോളം മാള്‍ ചുറ്റിക്കറങ്ങിയ അതേ കാറില്‍ പ്രതാപനുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക