ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരെ അവഹേളിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. റിയാസിന്റെ വീട്ടിലുള്ള ആള് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നല്കി. എല്ലാവരും കൊതുകു കയറാതെ വാതലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാന്‍ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങള്‍ കോവിഡ് കാലത്ത് നല്കി. അത് നിര്‍ത്തിയത് എപ്പോഴാണെന്ന് എല്ലാവര്ക്കുമാറിയാമെന്നും മുരളീധരന്.
സഭയിലാണ് ഇന്ന് കേന്ദ്രമന്ത്രിമാരെ ആക്ഷേപിച്ച് റിയാസ് രംഗത്തെത്തിയത്. പൂര്‍ത്തിയായ പദ്ധതികള്‍ക്കു മുന്നിലെത്തി പടമെടുത്ത് മടങ്ങുകയാണ് കേന്ദ്രമന്ത്രിമാര്‍. കേരളത്തിലെ ഒരു കേന്ദ്രമന്ത്രി നടത്തിയ വാര്ത്താസമ്മേളനെക്കാള് കുഴികളുണ്ട് ദേശീയപാതയില്‍ എന്നതടക്കം ആയിരുന്നു ആക്ഷേപം,
പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് മനസിലാകുമെന്ന് മുരളീധരന് റിയാസിന്റെ ആക്ഷേപത്തിന് മറുപടിയായി വ്യക്തമാക്കി. കേരളത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകളിലെ കുഴികള്‍ എണ്ണിനോക്കിയതിനുശേഷം ദേശീയപാതയിലേക്ക് നോക്കിയാല്‍ മതി. ഹൈക്കോടതി കേരളത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത് മുരളീധരന് പറഞ്ഞു. കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നതെന്നും മുരളീധരന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: