തൃശൂര്‍: ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനം ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്വ്വഹിച്ചതോടെയാണിത്. സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതോടൊപ്പം മറ്റു സര്‍വ്വകലാശാലകളുമായി ഗവഷണപഠനത്തിലും കൈകോര്‍ക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സര്‍വ്വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ വികസിപ്പിച്ച വാക്സിന്, പിപിഇ കിറ്റ്, എന്‍. 95 മാസ്ക് എന്നിവയുടെ ഉത്പ്പാദനത്തിലും വിതരണത്തിലും രാജ്യം മാതൃക സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം ബിരുദദാനച്ചടങ്ങില്‍ 6812 പേര്‍ക്ക് പുതുതായി ബിരുദം നല്കി. വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അധ്യക്ഷനായി.
കേരളീയ രീതിയിലുള്ള മുണ്ടും ജുബ്ബയും, വേഷ്ടിയും കേരള സാരിയും, ബ്ലൗസും ധരിച്ചാണ് എല്ലാവരും ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തത്. രജിസ്ട്രാര്‍ പ്രൊഫ. ഏ.കെ. മനോജ് കുമാര്‍ പരീക്ഷാ കണ്ട്രോളര് പ്രൊഫ.എസ്സ്. അനില്‍കുമാര്‍, സര്‍വ്വകലാശാലാ അക്കാദമിക് ഡീന്‍ ഡോ. ഷാജി കെ എസ്സ്, ഏഴു ഫാക്കല്‍റ്റി വിഭാഗങ്ങളിലേയും ഡീന്മാര്, ഫിനാന്‍സ് ഓഫീസര്‍ കെ.പി. രാജേഷ്, സര്‍വ്വകലാശാലാ ഡീന്മാരായ ഡോ. വി എം ഇക്ബാല്‍, ഡോ ബിനോജ് ആര്, ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, സര്‍വ്വകലാശാലാ ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: