തിരുവനന്തപുരം:തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം, ആഴിമലയില്‍ നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റെതാണെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ കടല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ഇത് ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റെതാണോ എന്ന് സംശയം തോന്നിയ പോലീസ് വിഴിഞ്ഞം പോലീസിനെയും കിരണിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു.ഇതേത്തുടര്‍ന്ന് കിണിന്റെ അച്ഛന്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.ആഴിമലയില്‍ വെച്ച് കടലില്‍ കാണാതായ കിരണിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിയെയും സുഹൃത്തുക്കളേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും കിരണിനെ ബൈക്കില്‍ തട്ടികൊണ്ടു പോവുകയും ചെയ്തു.ഇതിനിടെ രക്ഷപെടുന്നതിനായി ഇറങ്ങി ഓടിയ കിരണ്‍ കടലില്‍ ചാടിയതായിയാണ് അഭ്യൂഹം.
എന്നാല്‍ കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും, അപായപ്പെടുത്തിയതാണെന്നും, സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു. കിരണിന്റെ ചെരുപ്പുകള്‍ കടല്‍തീരത്ത് കണ്ടെത്തിയിരുന്നു.കിരണ്‍ കടല്‍തീരത്തു കൂടി ഓടിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.കിരണിനെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും, കാറും, കൂടാതെ കിരണിന്റെ സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: