തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്കു നേരേ അവഹേളനവുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് റിയാസിന്റെ അവഹേളനം. കുറച്ചു നാളുകളായി കേന്ദ്രമന്ത്രിമാര്‍ ഇവിടെ വരികയാണെന്നും ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് മടങ്ങുകയുമാണെന്ന് റിയാസ്. ഇത്തരം മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികളുടെ എണ്ണം കൂടി എടുക്കണമെന്നും റിയാസ്.
കേന്ദ്രമന്ത്രി വി. മുരളീധരനേയും പേരെടുത്ത് പരാമര്‍ശിക്കാതെ റിയാസ് അധിക്ഷേപിച്ചു.കേരളത്തില്‍ ജനിച്ച് ഇവിടെ വളര്‍ന്ന് പിന്നീട് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭ അംഗമായി കേന്ദ്രമന്ത്രിയായ ഒരാള്‍ നമ്മുക്കുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും പത്രസമ്മേളനും നടത്തുകയാണ് ആ മന്ത്രി. ആ മന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ അധികമാണ് ദേശീയ പാതയിലെ കുഴികളെന്നും റിയാസ്. ദേശീയപാതയുട 90 ശതമാനവും പരിപാലനം ദേശീയ പാത അതോറിറ്റിക്കാണെന്നും സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് അല്ലെന്നും റിയാസ്. റോഡിലെ കുഴികളുടെ കാര്യം കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചിട്ട് നടപടി എടുക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്തെ പൊതുമരാമത്തിനു കീഴിലുള്ള മിക്ക റോഡുകളും തകര്‍ന്ന അവസ്ഥയിലാണെന്ന് പല അംഗങ്ങളും റിയാസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: