Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബോംബാക്രമണം ആസൂത്രിതം; സിപിഎമ്മുകാര്‍ ബോംബുമായി ചെല്ലേണ്ടത് പാര്‍ട്ടിക്കുളളില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്ക് നേരെ: വത്സന്‍ തില്ലങ്കേരി

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവര്‍ സിപിഎം ഓഫീസിലും എത്തിയേക്കും. അതുകൊണ്ട് പോലീസ് അവിടെയും ശക്തമായ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:06 am IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎമ്മുകാരായ അക്രമികള്‍ ബോംബുമായി ചെല്ലേണ്ടത് പാര്‍ട്ടിക്കുളളില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്ക് നേരെയും പാര്‍ട്ടിയെ പൊതുജനമദ്ധ്യത്തില്‍ നാണം കെടുത്തിയവര്‍ക്ക് നേരെയുമാണെന്നും അല്ലാതെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് അല്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി പറഞ്ഞു. സിപിഎമ്മുകാര്‍ ബോംബേറ് നടത്തിയ കാര്യാലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവര്‍ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പയ്യന്നൂരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ല. ഈ സാഹചര്യത്തിലുളള ബോംബാക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.  

പയ്യന്നൂരിലെ സിപിഎം അരനൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സിപിഎം നേതാക്കന്‍മാരില്‍ പലരും സാമ്പത്തിക അഴിമതിയില്‍പ്പെട്ട് ഉഴലുകയാണ്. കടുത്ത വിഭാഗീയതയും നേരിടുന്നു. പാര്‍ട്ടിയെ സ്നേഹിച്ചിരുന്ന പല ആളുകളും പാര്‍ട്ടി വിടുന്ന സ്ഥിതിയിലാണ്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച പ്രമുഖനായ നേതാവ് പോലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള വിഭാഗീയതയും ആരോപണങ്ങളുമാണ് സിപിഎമ്മിനെതിരെ നിലനില്‍ക്കുന്നതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിലെ അഴിമതിയും വിഭാഗീയതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണമെന്ന് പകല്‍പോലെ വ്യക്തമാണ്. പയ്യന്നൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ജനങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്ത് ദുരിതത്തിലായ പൂര്‍വ്വകാല സാഹചര്യമുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാക്കി ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന കുത്സിത ബുദ്ധിയില്‍ നിന്ന് ഉദിച്ച ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്രമണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.  

ഇത് ചെയ്തവരുടെയും ചെയ്യിച്ചവരുടെയും ഉദ്ദേശ്യം സംഘര്‍ഷമുണ്ടാക്കുകയെന്നതാണ്. ഈ ഒരു കെണിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീഴില്ല. സംയമനത്തോടെ സമാധാനത്തോടെ പ്രവര്‍ത്തകര്‍ ഈ സാഹചര്യത്തെ തരണം ചെയ്യും. പോലീസ് ശക്തമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കണ്ണൂരില്‍ സമാധാനം പുലരാന്‍ നിരവധി ധാരണകള്‍ ഉണ്ടാക്കിയിരുന്നു. അതിന് വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്. സിപിഎം നേതൃത്വം ആത്മപരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ തകര്‍ക്കുന്നതുപോലെ അല്ല ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആക്രമിക്കുന്നത്. അതിന് തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. സിപിഎമ്മിന്റെ ഓഫീസുകള്‍ ഇതേ സംഘം തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: ആര്‍എസ്എസ്cpmവത്സൻ തില്ലങ്കേരിപൈപ്പ‌് ബോംബ‌്Payyannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.