Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനപ്പെരുപ്പം ചര്‍ച്ച ചെയ്യണം

ഒരു ജനാധിപത്യ വ്യവസ്ഥിതിക്കും ജനസംഖ്യാ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനാവില്ല. പക്ഷേ നിയമാനുസൃതം ഫലപ്രദമായ മാര്‍ഗങ്ങള്‍ കൊണ്ടുവരാനാവും. അത് അനുസരിക്കാനുള്ള ബാധ്യത പൗരന്മാര്‍ക്കുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കണം. കേരളത്തില്‍ ജനസംഖ്യാ ചര്‍ച്ചകള്‍ക്കുള്ള അപ്രഖ്യാപിത വിലക്കുകള്‍ ലംഘിക്കപ്പെടേണ്ടിയിരിക്കുന്നു.

Janmabhumi Online by Janmabhumi Online
Jul 13, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ലോകജനസംഖ്യാ ദിനത്തില്‍ ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ട് ലോകരാജ്യങ്ങളെ പൊതുവെയും ഭാരതത്തെ പ്രത്യേകിച്ചും ആശങ്കപ്പെടുത്താന്‍ പോന്നതാണ്. 2030 ല്‍ ലോക ജനസംഖ്യ  850 കോടിയും 2050 ല്‍ ഇത് 1000 കോടിക്ക് അടുത്തും എത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക, സാമൂഹിക, ജനസംഖ്യാ കാര്യങ്ങള്‍ക്കുള്ള വിഭാഗം കണക്കാക്കുന്നത്. ജനസംഖ്യയിലുണ്ടാവുന്ന ഈ വന്‍ വര്‍ധനവിന്റെ വിശദാംശങ്ങളും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്. 2080 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടി കവിയുമെന്നും, 2100 വരെ ജനപ്പെരുപ്പം ഈ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ചൈനയും ഭാരതവുമാണ് ഇപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങള്‍. അടുത്ത വര്‍ഷം, അതായത് 2023 ല്‍ ഭാരതത്തിന്റെ ജനസംഖ്യ ചൈനയെ മറികടന്ന് മുന്നേറും. 2050 ല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോള്‍ ഭാരതത്തിന്റെ ജനസംഖ്യ 160 കോടി കവിയുമെന്നും, ചൈനയുടേത് അതിനു താഴെ 130 കോടിയായിരിക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ അന്തരമുണ്ട്. ചൈനയുടെ ജനപ്പെരുപ്പം ക്രമാനുഗതമായി കുറയുമ്പോള്‍ ഭാരതത്തിന്റെ ജനപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കുന്നു എന്നതാണ് ഇവിടെ കാണുന്നത്. ഭരണാധികാരികളെയും സാമൂഹ്യശാസ്ത്രജ്ഞന്മാരെയുമൊക്കെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. സെന്‍സസ് വിവരങ്ങള്‍ പോലും ഉദ്ധരിക്കുന്നതിന് മതരാഷ്‌ട്രീയ വിലക്കുള്ള കേരളത്തില്‍ യുഎന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏറെ പ്രസക്തമാണ്.  

ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ഇതില്‍ പലതും ഈ വിപത്തിനെ ലളിതവല്‍ക്കരിച്ച് കാണുന്നതുമാണ്. ജനപ്പെരുപ്പം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും, അതിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നുമുള്ള വാദഗതികള്‍ ചില കോണുകളില്‍നിന്ന് ഉയരാറുണ്ട്. എന്നാല്‍ ജനപ്പെരുപ്പം ഒരു ടൈംബോംബാണെന്നും, മാനവരാശിയെ അത് സര്‍വനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരുണ്ട്. ഭൂമിയിലെ വിഭവങ്ങള്‍ അക്ഷയമല്ലെന്ന ധാരണ ഇന്ന് ആധുനിക ശാസ്ത്രത്തിനുണ്ട്. പ്രകൃതിയിലെ വിഭവങ്ങള്‍ ഉപയോഗിച്ചു തീരുന്നതിനനുസരിച്ച് ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ശാസ്ത്രത്തെ പിന്‍പറ്റുന്ന ചില അന്ധവിശ്വാസികള്‍ മാത്രമാണ് കരുതുന്നത്. ജനപ്പെരുപ്പത്തിന്റെയും വിഭവ ദാരിദ്ര്യത്തിന്റെയും പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ മാനവരാശി അഭിമുഖീകരിക്കുന്നുണ്ട്. ജനപ്പെരുപ്പം നിര്‍ബാധം തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ദുസ്സഹമാക്കും. വര്‍ധിച്ച തോതിലുള്ള ജനസംഖ്യ മാനവവിഭവശേഷിയായി പരിവര്‍ത്തിപ്പിച്ച് വികസനത്തിന് ആക്കം കൂട്ടാമെന്നും മറ്റുമുള്ള ചിന്തയ്‌ക്ക് പ്രായോഗിക മൂല്യം കുറവാണ്. ഭക്ഷണവും വെള്ളവും വാസസ്ഥലവും ഉറപ്പാക്കാനാവാതെ വികസനത്തെക്കുറിച്ച് മിഥ്യാധാരണകള്‍ പുലര്‍ത്തുന്നത് വിപത്ത് വിലയ്‌ക്കു വാങ്ങുന്നതിന് തുല്യമായിരിക്കും. ജനപ്പെരുപ്പത്തില്‍ വലിയ ആശങ്കയൊന്നും വേണ്ട, എങ്ങനെയെങ്കിലുമൊക്കെ അതിജീവിച്ചുകൊള്ളുമെന്നും വിവേകമതികള്‍ കരുതുന്നില്ല.

ജനപ്പെരുപ്പം പിടിച്ചുനിര്‍ത്താനും കുറച്ചുകൊണ്ടുവരാനുമുള്ള നേരായ മാര്‍ഗം പ്രത്യുല്‍പ്പാദന നിരക്ക് വര്‍ധിക്കാതെ നോക്കുന്നതാണ്. ഇതിനു വേണ്ടത് കുടുംബാസൂത്രണമാണ്. എന്നാല്‍ ഈ വാക്ക് ഉച്ചരിക്കുന്നതുപോലും എന്തോ അപകടമാണെന്ന് കരുതുന്ന ഒരു രീതിയുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക നയമനുസരിച്ചുള്ള കുടുംബാസൂത്രണം സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഇത് മതേതര രാജ്യമാണ്, ജനാധിപത്യരാജ്യമാണ് എന്നൊക്കെയുള്ള കോലാഹലങ്ങളുയര്‍ത്തി മുക്കിക്കളയുകയാണ് പതിവ്. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാല്‍ എങ്ങനെയാണ് മതേതരത്വവും ജനാധിപത്യവുമൊക്കെ തകരുന്നതെന്ന് മനസ്സിലാവുന്നില്ല. ജനസംഖ്യാ നിയന്ത്രണങ്ങള്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നു പറയുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ച് സമൂഹത്തിനുമേല്‍ മതപരമായ ആധിപത്യം കൊണ്ടുവരികയെന്നത് ഇതിലൊന്നാണ്. ജമ്മുകശ്മീരിലും മറ്റും നാം ഇത് കണ്ടതാണ്. രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ആളെണ്ണമാണല്ലോ. ഈ ഗൂഢമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ചില ശക്തികള്‍ കുടുംബാസൂത്രണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥിതിക്കും ജനസംഖ്യാ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനാവില്ല. പക്ഷേ നിയമാനുസൃതം ഫലപ്രദമായ മാര്‍ഗങ്ങള്‍ കൊണ്ടുവരാനാവും. അത് അനുസരിക്കാനുള്ള ബാധ്യത പൗരന്മാര്‍ക്കുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കണം. കേരളത്തില്‍ ജനസംഖ്യാ ചര്‍ച്ചകള്‍ക്കുള്ള അപ്രഖ്യാപിത വിലക്കുകള്‍ ലംഘിക്കപ്പെടേണ്ടിയിരിക്കുന്നു.

Tags: ജനസംഖ്യജനസംഖ്യാവര്‍ധനജനസംഖ്യനിയന്ത്രണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനില്‍ ജനങ്ങളുടെ എണ്ണം വേഗത്തില്‍ കുറയുന്നു; രാജ്യത്തെ വിദേശികളുടെ എണ്ണം 3 ദശലക്ഷമായി ഉയര്‍ന്നു

Pathanamthitta

ജനവാസ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി

India

ആര്‍എസ്എസ് കാര്യകര്‍ത്താക്കളെവരവേല്‍ക്കാന്‍ ഊട്ടിയൊരുങ്ങി; ആര്‍എസ്എസിന്റെ വാർഷിക പ്രാന്ത് പ്രചാരക് യോഗം ജൂലൈ 13 മുതല്‍

World

ബംഗ്ലാദേശില്‍ കൂടുതല്‍ പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 തികയും മുമ്പ് ; ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞു

India

ഐക്യരാഷ്‌ട്ര സഭയില്‍ പരിഷ്‌കരണം വേണമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്; ജനസംഖ്യാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കണം

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies