തിരുവനന്തപുരം : എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ സംഭവത്തില്‍ അക്രമി എത്തിയ സ്‌കൂട്ടര്‍ കണ്ടെത്തനായി പോലീസ് പരിശോധന തുടങ്ങിയതോടെ നഗരത്തില്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകള്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി വലയുകയാണ്. സംഭവം നടന്ന ആഴ്ചകള്‍ കഴിഞ്ഞിട്ടും പടക്കമെറിഞ്ഞ ആളെ കണ്ടെത്താന്‍ കഴിയാത്ത പോലീസാണ് വാഹനത്തിന് പിന്നാലെ പോയി നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്.
സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ആഴ്ചകളായി പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരെ ഫോണ്‍ വഴി ബന്ധപ്പെട്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അന്നേ ദിവസം എവിടെയായിരുന്നു, എങ്ങോട്ട് പോയി തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.രണ്ടും മൂന്നു തവണ സ്റ്റേഷന്‍ കയറി ഇറങ്ങി പലരും മടുത്തു. അക്രമ ദിവസം ഒരു വയര്‍ലെസ് സന്ദേശത്തിലൂടെ അക്രമിയെ പിന്‍തുടര്‍ന്ന് പിടിക്കാന്‍ സാധിക്കാത്ത പോലീസ് സംഘമാണ് വാഹനത്തിന് പിന്നാലെ പോയി നാട്ടുകാരെ കുഴക്കുന്നത്. നിലവില്‍ 2000ത്തിലേറെ വാഹനങ്ങള്‍ പരിശോധിച്ചു.
അക്രമി ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ എത്തിയാണ് എകെജി സെന്ററില്‍ പടക്കം എറിഞ്ഞത്. അത്തരം മോഡല്‍ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. സംഭവത്തിലെ പ്രതിയെ കുറിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും തുമ്പ് ഉണ്ടാക്കാന്‍ സാധിക്കാതെ പോലീസ് വലയുകയാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും സിസിടിവി ദ്യശ്യങ്ങളും പരിശോധിച്ചിട്ടും അന്വേഷണത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ഇതിനിടയിലാണ് സ്‌കൂട്ടര്‍ ഉടമകളുടെ കണക്കെടുപ്പ് നടത്തുന്നത് അന്വേഷണം തുടരുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: