ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് നിരവധി തവണ ചാരവൃത്തി നടത്തിയെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പാക് മാധ്യമപ്രവര്‍ത്തകനായ നുസ്രത്ത് മിര്‍സ ഷക്കില്‍ ചൗധരിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്.
2005നും 2011നും ഇടയില്‍ താന്‍ പലതവണ ഇന്ത്യ സന്ദര്‍ശിച്ചതായും പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) സന്ദര്‍ശനവേളയില്‍ താന്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തില്‍ മിര്‍സ അവകാശപ്പെട്ടു. ഷക്കില്‍ ചൗധരി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ഉത്തരം നല്‍കിയതാണ് മിര്‍സ.
ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുണ്ട്. അതില്‍ 15 എണ്ണം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവര്‍ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവര്‍ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ടെന്ന് മിര്‍സ പറഞ്ഞു.
പാകിസ്ഥാന്റെ നിലനില്‍പ്പിന് ഇന്ത്യ ഭീഷണിയായിരുന്നെങ്കില്‍ എന്തുകൊണ്ട് പാക് ചാരന്മാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു ചോദ്യം. 2005ല്‍ ചണ്ഡീഗഢിലും 2006ല്‍ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മിര്‍സ അതിന് മറുപടി നല്‍കി.
കൊല്‍ക്കത്ത, പട്ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ‘സാധാരണയായി, ഇന്ത്യയിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍, മൂന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാന്‍ എന്നെ സഹായിച്ചത് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് കസൂരിയായിരുന്നു. ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ആ യാത്രകളിലൂടെ ഞാന്‍ മനസിലാക്കി. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ പഠിച്ചു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റര്‍മാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാര്‍ത്താ ചാനല്‍ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദര്‍ശിച്ചപ്പോഴെല്ലാം അവര്‍ക്ക് ഞാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്’ മിര്‍സ വ്യക്തമാക്കി.
2010 ല്‍ അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്ന് അറിയിച്ചെങ്കിലും തങ്ങള്‍ മുഗളന്മാരായത് കൊണ്ടും വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ചത് കൊണ്ടും അവരുടെ സംസ്‌കാരം താന്‍ മനസിലാക്കിയിരുന്നു. ഇന്ത്യക്കാരുടെ അവരുടെ ബലഹീനതകള്‍ തനിക്കറിയാം. രാജ്യത്ത് നിന്നും ഇത്തരത്തില്‍ നിരവധി വിവരങ്ങളും ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് മിര്‍സ പറഞ്ഞു. 2011ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുല്‍ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിര്‍സ വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്നും ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരുന്ന പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതാക്കളെയും മിര്‍സ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. പാകിസ്താനില്‍ ഒരു പുതിയ ചീഫ് വരുമ്പോള്‍, അദ്ദേഹം മുന്‍ മേധാവി ചെയ്ത ജോലികള്‍ തുടച്ചുനീക്കും. താന്‍ നല്‍കിയ വിവരങ്ങള്‍ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്നും അവര്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് കണ്ടെത്താനായില്ല. എഫ്എടിഎഫ് വന്നതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: