കൊച്ചി : അറസ്റ്റിലായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് നടപടി.
ആദിവാസികളെ കൈയേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തെന്നതാണ് അജി കൃഷ്ണനെതിരായ ആരോപണം. രാമന് എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അജി കൃഷ്ണനെ ഒരുദിവസം പോലീസ് കസ്റ്റഡിയില്‍ വിടുന്നതായും കോടതി അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണി മുതല്‍ ബുധനാഴ്ച നാല് വരെ കസ്റ്റഡിയില്‍ പോകാനാണ് കോടതിയുടെ നിര്‍ദ്ദേശം.
ഷോളയാര്‍ പോലീസ് തിങ്കളാഴ്ചയാണ് അജി കൃഷ്ണനെ അറസ്്റ്റ് ചെയ്തത്. വര്‍ഷം മുമ്പ് നല്കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന അജി കൃഷ്ണന് അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ്.
അതേസമയം ഏറെ വിവാദത്തില്‍ പെട്ട ഒരാളെ എച്ച്ആര്‍ഡിഎസ് സംരക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ അതിന്റെ പക തീര്‍ക്കുകയാണെന്ന് അജി കൃഷ്ണന് ജാമ്യാപേക്ഷയില്‍ ആരോപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്റെ പകവീട്ടലായാണ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് കള്ള കേസ്സില്‍ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു.
സര്‍ക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികള്‍ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണന്. അദ്ദേഹത്തിന്റെ അറസ്റ്റ് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നും എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: