തിരുവനന്തപുരം: ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതിനാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്ക്കും മനസിലാവും. എല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ സന്ദര്‍ശിച്ച് വിലയിരുത്താനുള്ള അധികാരം മന്ത്രിമാര്‍ക്കുണ്ടെന്ന് വി. മുരളീധരന്. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്നുകൊണ്ട് വിലയിരുത്തുന്നതാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. വിദേശകാര്യമന്ത്രി മൂന്ന് ദിവസം കേരളത്തില്‍ തങ്ങിയതില്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ അതിന്റെ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു.
സെക്രട്ടറിയേറ്റിന് വിളിപ്പാടകലെ ഓഖി ചുഴലിക്കാറ്റ് വീശിയപ്പോള്‍ അവിടെ പോയി അന്വേഷിക്കാന്‍ തോന്നാത്ത മുഖ്യമന്ത്രിയാണ് പ്രസ്താവനയുമായി എത്തിയത്.കേരളത്തില്‍ ദുരിതത്തില്‍ കഴിയുന്ന ആളുകളുടെ കാര്യങ്ങള്‍ തിരക്കാത്ത മുഖ്യമന്ത്രി വിദേശകാര്യ ജയശങ്കര്‍ എത്തിയതില്‍ ആശങ്ക പ്രകടിപ്പിക്കുന്നത് എന്തിനാണ്. കഴക്കൂട്ടം ഫ്ളൈഓവര്‍ മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ച് വിലയിരുത്തിയെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: