ചാലക്കുടി : വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരന്റെ ക്രൂര മര്‍ദനം. അടിച്ചില്‍തൊട്ടി ആദിവാസി ഊരിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനിരയായത്. പരാതി ഉയര്‍ന്നതോടെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരനെ വൈകിട്ട് സസ്പെന്റ് ചെയ്തു.
സംഭവത്തില്‍ എസ്.സി.എസ്.ടി കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന് പട്ടിക വര്‍ഗ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. പഠിക്കാനിരിക്കുന്നതിനിടയില്‍ ബെഞ്ചില്‍ കൊട്ടി എന്നാരോപിച്ച് സുരക്ഷാ ജീവനക്കാരനായ മധു മുളവടി കൊണ്ട് വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നാണ് പരാതി.
വിദ്യാര്‍ത്ഥി സ്കൂള്‍ അധ്യാപികയോട് കാര്യം പറഞ്ഞതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിതാവ് എത്തിയാണ് കുട്ടിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിദ്യാര്‍ഥിയുടെ പരാതിയില്‍ വെറ്റിലപ്പാറ പോലീസും കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: