പാലക്കാട്: സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്പട്ടിക ജാതിപട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസ്റ്റ് ചെയ്തു.
ഷോളയാര്‍ വട്ടലക്കിയില്‍ രാമന് എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്. സ്ഥലത്തു മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യറി എന്നാണ് കേസ്. ഒരു വര്‍ഷം മുമ്പ് നല്കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.
1995ല്‍ രൂപീകൃതമായ ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി എന്ന എച്ച്ആര്‍ഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.
മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.
രാവിലെയാണ് അജി കൃഷ്ണന് വിദേശത്ത് നിന്നുമെത്തിയത്. എസ് എഫ് ഐ മു്ന്‍ സംസ്ഥാന സമിതി അംഗവും മുഖപത്രമായ സ്റ്റുഡന്‍സ് മാസികയുടെ എഡിറ്ററും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: