ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ 2023 ഓടെ ചൈനയെ പിന്നിലാക്കുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) യുടെ കണക്ക്. 2022ല്‍ ഇന്ത്യയും ചൈനയും 140 കോടി ജനസംഖ്യയുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഇത് മാറി 2023ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും.
2050ല്‍ ഇന്ത്യയുടെ ജനസംഖ്യ 166.8 കോടിയാകുമ്പോള്‍ ചൈനയുടേത് വെറും 137 കോടിയായിരിക്കും. ലോകജനസംഖ്യാദിനമായ ജൂലായ് 11 തിങ്കളാഴ്ച യുഎന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തലുകള്‍.
2022 നവമ്പറോടെ ലോകജനസംഖ്യ 800 കോടിയായി ഉയരും. അത് 2030ല്‍ 850 കോടിയായി ഉയരും. മനുഷ്യായുസ്സിന്റെ കാര്യത്തില്‍ വന്‍കുതിപ്പാണ് നടന്നിരിക്കുന്നത്. 2019ല്‍ അത് 72.8 വയസ്സായി ഉയര്‍ന്നു. 1990കളുമായി തട്ടിച്ചുനോക്കുമ്പോള്‍ 9 വയസ്സിന്റെ പുരോഗതി മനുഷ്യായുസ്സിനുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: