Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറ്റം കൊണ്ടുവരാന്‍ മാത്രമല്ല, നേതൃത്വം നല്‍കാനും കഴിയുമെന്ന് നമ്മുടെ ഗ്രാമങ്ങള്‍ തെളിയിച്ചു; പ്രകൃതികൃഷി കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അമൃത് കാലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയെ ഗുജറാത്ത് എങ്ങനെ നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഇന്നത്തെ പരിപാടിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ''എല്ലാ പഞ്ചായത്തിലെയും 75 കര്‍ഷകരെ പ്രകൃതി കൃഷിയുമായി ബന്ധിപ്പിക്കുന്നതിലെ സൂറത്തിന്റെ വിജയം രാജ്യത്തിനാകെ മാതൃകയാകും'', പ്രധാനമന്ത്രി പറഞ്ഞു. സര്‍പഞ്ചുമാരുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രകൃതിദത്തമായ കൃഷി ദിശയിലേക്ക് മുന്നേറുന്നതിന് കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Jul 10, 2022, 06:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പ്രകൃതി കൃഷി കോണ്‍ക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. ഗുജറാത്തിലെ സൂററ്റില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ആയിരക്കണക്കിന് കര്‍ഷകരുടെയും സൂറത്തില്‍ പ്രകൃതി കൃഷിയെ സ്വീകരിച്ച് അതിനെ ഒരു വിജയഗാഥയാക്കിയ മറ്റെല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

അമൃത് കാലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയെ ഗുജറാത്ത് എങ്ങനെ നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഇന്നത്തെ പരിപാടിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ”എല്ലാ പഞ്ചായത്തിലെയും 75 കര്‍ഷകരെ പ്രകൃതി കൃഷിയുമായി ബന്ധിപ്പിക്കുന്നതിലെ സൂറത്തിന്റെ വിജയം രാജ്യത്തിനാകെ മാതൃകയാകും”, പ്രധാനമന്ത്രി പറഞ്ഞു. സര്‍പഞ്ചുമാരുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രകൃതിദത്തമായ കൃഷി ദിശയിലേക്ക് മുന്നേറുന്നതിന് കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു.

”സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവുമായി ബന്ധപ്പെട്ട് വരും കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന നിരവധി ലക്ഷ്യങ്ങള്‍ക്കായി രാജ്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയുടെയും വേഗതയുടെയും അടിസ്ഥാനം നമ്മുടെ ഈ വികസന യാത്രയെ നയിക്കുന്ന ‘സബ്ക പ്രയാസിന്റെ (എല്ലാവരുടെയും പ്രയത്‌നം)’ആത്മാവാണ്” പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും നിരാലംബരുടെയും ക്ഷേമപദ്ധതികളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് മുഖ്യപങ്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പഞ്ചായത്തില്‍ നിന്നും 75 കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് പരിശീലനവും മറ്റ് വിഭവങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് 550 പഞ്ചായത്തുകളിലെ 40,000ത്തിലധികം കര്‍ഷകര്‍ പ്രകൃതി കൃഷിയില്‍ ഏര്‍പ്പെട്ടുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതൊരു മികച്ച തുടക്കവും വളരെ പ്രോത്സാഹജനകവുമാണ്. പ്രകൃതി കൃഷിയുടെ സൂറത്ത് മാതൃകയ്‌ക്ക് രാജ്യത്തിനാകെ മാതൃകയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തത്തിന്റെ ശക്തിയോടെ വലിയ പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ അതിന്റെ വിജയം ഉറപ്പാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ തന്നെയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് പ്രധാന പങ്ക് നല്‍കിയ ജല്‍ ജീവന്‍ മിഷന്റെ ഉദാഹരണം നരേന്ദ്ര മോദി ഉയര്‍ത്തക്കാട്ടി. അതുപോലെ ”ഗ്രാമത്തില്‍ മാറ്റം കൊണ്ടുവരുന്നത് എളുപ്പമല്ലെന്ന് പറഞ്ഞിരുന്നവര്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം കൂടിയാണ് ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെ അസാധാരണ വിജയം.

ഗ്രാമങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ മാത്രമല്ല, മാറ്റത്തിന് നേതൃത്വം നല്‍കാനും കഴിയുമെന്ന് നമ്മുടെ ഗ്രാമങ്ങള്‍ തെളിയിച്ചു”. പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട ജന്‍ ആന്ദോളനും (ജനങ്ങളുടെ കൂട്ടായ പ്രയത്‌നം) വരും ദിവസങ്ങളില്‍ വന്‍ വിജയമാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പ്രസ്ഥാനവുമായി നേരത്തെ ഇടപെടുന്ന കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

”നമ്മുടെ ജീവിതത്തിന്റേയും, നമ്മുടെ ആരോഗ്യത്തിന്റെയും, നമ്മുടെ സമൂഹത്തിന്റെയും അടിസ്ഥാനം നമ്മുടെ കാര്‍ഷിക വ്യവസ്ഥയാണ്. പ്രകൃതിയും സംസ്‌കാരവും കൊണ്ട് ഇന്ത്യ ഒരു കാര്‍ഷികാധിഷ്ഠിത രാജ്യമാണ്. അതിനാല്‍, നമ്മുടെ കര്‍ഷകന്‍ പുരോഗമിക്കുമ്പോള്‍, നമ്മുടെ കൃഷി പുരോഗമിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും അപ്പോള്‍, നമ്മുടെ രാജ്യവും പുരോഗമിക്കും” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പ്രകൃതി കൃഷി എന്നത് അഭിവൃദ്ധിയുടെ ഒരു മാര്‍ഗ്ഗത്തോടൊപ്പം നമ്മുടെ മാതൃഭൂമിയെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം കര്‍ഷകരെ ഓര്‍മ്മിപ്പിച്ചു. ”നിങ്ങള്‍ പ്രകൃതിദത്ത കൃഷി ചെയ്യുമ്പോള്‍, നിങ്ങള്‍ ഭൂമി മാതാവിനെ സേവിക്കുന്നു, മണ്ണിന്റെ ഗുണനിലവാരവും അതിന്റെ ഉല്‍പാദനക്ഷമതയും സംരക്ഷിക്കുന്നു. നിങ്ങള്‍ പ്രകൃതി കൃഷി ചെയ്യുമ്പോള്‍ പ്രകൃതിയേയും പരിസ്ഥിതിയെയും സേവിക്കുകയാണ്. നിങ്ങള്‍ പ്രകൃതി കൃഷിയില്‍ ചേരുമ്പോള്‍, ഗൗമതയെ സേവിക്കാനുള്ള ഭാഗ്യവും നിങ്ങള്‍ക്ക് ലഭിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ചാണ് ലോകം മുഴുവന്‍ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”നൂറ്റാണ്ടുകളായി ഇന്ത്യ ലോകത്തെ നയിച്ച ഒരു മേഖലയാണിത്, അതുകൊണ്ട്, പ്രകൃതി കൃഷിയുടെ പാതയിലൂടെ നാം മുന്നോട്ട് പോയി, ഉയര്‍ന്നുവരുന്ന ആഗോള അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ട സമയമാണിത്”, അദ്ദേഹം പറഞ്ഞു. പരമ്പരാഗത കൃഷിക്ക് വിഭവങ്ങളും പരിശീലനവും നല്‍കുന്ന ”പരമ്പരഗത് കൃഷി വികാസ് പദ്ധതി’ പോലുള്ള പദ്ധതികളുടെ രൂപത്തില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു.

പദ്ധതിക്ക് കീഴില്‍ ലക്ഷക്കണക്കിന് കര്‍ഷകരുടെ നേട്ടത്തിനായി രാജ്യത്തുടനീളം 30,000 ക്ലസ്റ്ററുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 10 ലക്ഷം ഹെക്ടര്‍ പ്രദേശം ”പരമ്പരഗത് കൃഷി വികാസ് പദ്ധതിയില്‍” ഉള്‍പ്പെടുത്തും. ഗംഗാ നദിയിലുടനീളം ഒരു പ്രകൃതിദത്ത കാര്‍ഷിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക സംഘടിതപ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനായി പ്രകൃതി കൃഷിയെ നമാമി ഗംഗാ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി കൃഷിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുന്നതിനുള്ള സാക്ഷ്യപ്പെടുത്തല്‍ സംവിധാനത്തെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ കയറ്റുമതി ചെയ്യുമ്പോള്‍ നല്ല വില ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഗ്രന്ഥങ്ങളിലും ജനകീയ സംസ്‌കാരത്തിലും മറഞ്ഞിരിക്കുന്ന പ്രകൃതിദത്ത കൃഷി അറിവുകളെ അനുസ്മരിച്ചുകൊണ്ട്, പുരാതന അറിവുകളെക്കുറിച്ചും അവ ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് കര്‍ഷകരെ എങ്ങനെ അറിയിക്കാമെന്നും ഗവേഷണം നടത്താന്‍ സ്ഥാപനങ്ങളോടും ഗവണ്‍മെന്റിതര സംഘടനകള്‍ (എന്‍.ജി.ഒ)കളോടും വിദഗ്ധരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാസരഹിത പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ ആവശ്യങ്ങള്‍ കുതിച്ചുചാടുന്നതിനനുസരിച്ച് ഉടന്‍ തന്നെ എല്ലാ പഞ്ചായത്തുകളിലും 75 കര്‍ഷകര്‍ പ്രകൃതി കൃഷി ചെയ്ത് തുടങ്ങിയ ഈ തുടക്കം പലമടങ്ങ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, 2022 മാര്‍ച്ചിലെ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 75 കര്‍ഷകരെയെങ്കിലും പ്രകൃതിദത്തമായ കൃഷിരീതി അവലംബിക്കാന്‍ പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലയിലെ കര്‍ഷക ഗ്രൂപ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, തലത്തികള്‍, കാര്‍ഷിക ഉല്‍പ്പാദന വിപണ കമ്മിറ്റികള്‍ (എ.പി.എം.സികള്‍), സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ വിവിധ തല്‍പ്പരകക്ഷികളേയും സ്ഥാപനങ്ങളെയും ജില്ലയില്‍ പ്രകൃതി കൃഷി സ്വീകരിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിന് ബോധവല്‍ക്കരിക്കാനും പ്രചോദിപ്പിക്കാനും സൂറത്ത് ജില്ല മൂര്‍ത്തവും ഏകോപിതവുമായ ശ്രമം നടത്തി. അതിന്റെ ഫലമായി, ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 75 കര്‍ഷകരെയെങ്കിലും കണ്ടെത്തി അവര്‍ക്ക് പ്രകൃതി കൃഷി ചെയ്യാന്‍ പ്രചോദനവും പരിശീലനവും നല്‍കി. 90 വ്യത്യസ്ത ക്ലസ്റ്ററുകളിലായി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയതിന്റെ ഫലമായി ജില്ലയിലുടനീളമുള്ള 41,000 കര്‍ഷകര്‍ക്ക് പരിശീലനം ലഭിച്ചു.

Tags: narendramodiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥkrishiFarmingഗ്രാമീണ ഇന്ത്യ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies