Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബ്ലാക് ഫ്രീഡം’ എന്ന വാട്സാപ് ഗ്രൂപ്പില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടത് അബദ്ധമായി; ഉമേഷ് കോല്‍ഹെയെ കൊല്ലാന്‍ വാങ്ങിയ കത്തിക്ക് 300 രൂപ

ഉമേഷ് കോല്‍ഹെ എന്ന മഹാരാഷ്‌ട്രയിലെ മരുന്നു കടയുടമ മരണത്തെ ക്ഷണിച്ച് വരുത്തിയത് ബ്ലാക്ക് ഫ്രീഡം എന്ന വാട്സാപ് ഗ്രൂപ്പ് വഴി. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള പോസ്റ്റ് ഉമേഷ് കോല്‍ഹെ പങ്കുവെച്ചത് ബ്ലാക് ഫ്രീഡത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 09:52 pm IST
in India

മുംബൈ: ഉമേഷ് കോല്‍ഹെ എന്ന മഹാരാഷ്‌ട്രയിലെ മരുന്നു കടയുടമ മരണത്തെ ക്ഷണിച്ച് വരുത്തിയത് ബ്ലാക്ക് ഫ്രീഡം എന്ന വാട്സാപ് ഗ്രൂപ്പ് വഴി. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള പോസ്റ്റ് ഉമേഷ് കോല്‍ഹെ പങ്കുവെച്ചത് ബ്ലാക് ഫ്രീഡത്തിലാണ്.  

ഈ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്താണ് യൂസഫ് ഖാന്‍ എന്ന ഉമേഷ് കോല്‍ഹെയുടെ ഉറ്റ ചങ്ങാതിയായ ഡോക്ടര്‍ മറ്റു ചില വാട്സാപ് ഗ്രൂപ്പുകളില്‍ ഇത് പോസ്റ്റ് ചെയ്തത്. അത്തരം ഗ്രൂപ്പുകളില്‍ നിന്നാണ് ഉമേഷ് കോല്‍ഹെയെ വധിക്കാനുള്ള പദ്ധതി ഉണ്ടായത്. 2006 മുതല്‍ യൂസഫ് ഖാനും ഉമേഷ് കോല്‍ഹെയും ചങ്ങാതിയാണ്. എപ്പോള്‍ പണം ചോദിച്ചാലും ഉമേഷ് കോല്‍ഹെ യൂസഫ് ഖാന് പണം കടം കൊടുക്കുമായിരുന്നു. ഏകദേശം ഇപ്പോള്‍ 1.5 ലക്ഷം രൂപയോളം കിട്ടാനുള്ളതായും പറയുന്നു.  

ഉമേഷ് കോല്‍ഹെയുടെ വധം ആസൂത്രണം ചെയ്തത ഇര്‍ഫാന്‍ ഖാന്‍ റഹ്ബര്‍ എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുന്ന വ്യക്തിയാണ്. ഇദ്ദേഹമാണ് കൊലപാതകത്തിന് 10000 രൂപ മുടക്കിയത്. ഈ പണം ഇര്‍ഫാന്‍ ഖാന് എവിടെ നിന്നും ലഭിച്ചു എന്ന് അറിവായിട്ടില്ല. ഇക്കാര്യം എന്‍ ഐഎ ആഴത്തില്‍ അന്വേഷിക്കുന്നുണ്ട്. ഉമേഷ് കോല്‍ഹെയുടെ പിന്‍കഴുത്തില്‍ അഞ്ചിഞ്ച് നീളമുള്ള ചൈനീസ് കത്തി കയറ്റിയത് ഷൊഹൈബ് ഖാനാണ്. ഈ കൃത്യത്തിനുള്ള കത്തി മറ്റൊരു സൂഹൃത്തില്‍ നിന്നും വാങ്ങിയത് 300 രൂപ മുടക്കിയാണ്.  

ഉമേഷ് കോല്‍ഹെ എന്ന മരുന്നുഷോപ്പുടമയുടെ ജീവിതം ഒരു മാതൃകയാണ്. ദിവസേന 16 മണിക്കൂര്‍ നേരം അദ്ദേഹം കഠിനാധ്വാനം ചെയ്യും. ഒരാളെയും പിണക്കാറുമില്ല. പണം കടം ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കും. എന്നിട്ടും അദ്ദേഹം കൊലചെയ്യപ്പെട്ടത്, അയാളില്‍ നിന്നും 1.5 ലക്ഷത്തോളം കടം വാങ്ങിയ 15 വര്‍ഷത്തെ സൗഹൃദമുള്ള ഡോക്ടര്‍ യൂസഫ് ഖാന്‍ അതിന് വഴിമരുന്നിട്ടത് ഇപ്പോഴും വീട്ടുകാര്‍ക്ക് ചിന്തിക്കാനാവുന്നില്ല.  

കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ ഐഎയാണ് കേസന്വേഷണം നടത്തുന്നത്. ഏഴ് പ്രതികളെയും കോടതി ജൂലായ് 15 വരെ എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍, യൂസഫ് ഖാന്‍, ഷൊഹൈബ് ഖാന്‍, മുദാസ്സര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, ആതിബ് റാഷിദ്, അബ്ദുള്‍ തൗഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  

ഒരു പക്ഷെ മഹാരാഷ്‌ട്രയില്‍ അധികാരമാറ്റം നടന്നില്ലായിരുന്നെങ്കില്‍ ഈ കൊലപാതകം ഇത്രയും വിശദമായി ജനങ്ങളുടെ മുന്നില്‍ എത്തില്ലായിരുന്നു എന്ന് പറയുന്നു. കാരണം നേരത്തെ ഉദ്ദവ് താക്കറെ ഭരിച്ചിരുന്നപ്പോള്‍ നടന്ന ഈ കൊലപാതകം അന്വേഷിച്ച ആരതി സിങ് എന്ന എസ്പി 11 ദിവസം അന്വേഷിച്ച ശേഷമാണ് ഇതിന്റെ എഫ് ഐആര്‍ സമര്‍പ്പിക്കുന്നത്. ആദ്യം ഈ കൊലപാതകം വെറും മോഷണശ്രമമാണ് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാഗില്‍ വലിയൊരു തുക ഉണ്ടായിരുന്നിട്ടും അതില്‍ നിന്നും പണം അക്രമികള്‍ എടുത്തില്ലെന്നതാണ് മോഷണം എന്ന ആരോപണം തള്ളിക്കളയാന്‍ കാരണമായത്. അപ്പോഴും എന്തുകൊണ്ട് ഉമേഷ് കോല്‍ഹെയെ വധിച്ചു എന്ന കാരണം അജ്ഞാതമായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.  

Tags: 'ബ്ലാക് ഫ്രീഡം'വാട്സാപ് ഗ്രൂപ്പിഏക്നാഥ് ഷിന്‍‍ഡെUddhav Thackerayകറുപ്പ്വാട്‌സാപ്പ്ഉദ്ധവ് താക്കറെഅമരാവതിനൂപുര്‍ ശര്‍മ്മഉമേഷ് കോല്‍ഹെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.