തിരുവനന്തപുരം: നഴ്സിന്റെ കൈയ്യില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം.
സുരേഷ് കുമാര്‍ – ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് അപകടം. ശരീരത്തില്‍ മഞ്ഞ നിറം കണ്ടെതിനാല്‍ പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ പരിശോധന സ്ഥലത്ത് എത്തി. നഴ്സ് കുഞ്ഞിനെ എടുത്ത് വാമറില്‍ കിടത്തുന്നതിനിടെയാണ് താഴെ വീണതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞിന് അപകടം പറ്റിയ കാര്യം വൈകിയാണ് അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: