തിരുവനന്തപുരം: കരാര്‍ തൊഴിലാളിയായ കരിം എങ്ങിനെ ഇവിടെയെത്തിയെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും കെ.കെ. രമ എംഎല്‍എ.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും രമ പറഞ്ഞു. കഴിഞ്ഞ യാഴ്ച വടകര ഒഞ്ചിയത്ത് സിപിഎം സംഘടിപ്പിച്ച സി.എച്ച്. അശോകന് അനുസ്മരണ ചടങ്ങില്‍ കെ.കെ. രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റുകോടുത്തതിനുള്ള പാരിതോഷികമാണെന്ന് എളമരം കരീം പ്രസംഗിച്ചിരുന്നു. ഇതിന് മറുപടി നല്ുക കൂടിയായിരുന്നു രമ.
രക്തസാക്ഷികളെയും പതാകകളെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയല്ലെന്നും അവസാന ശ്വാസം വരെയും പോരാടുമന്നും രമ പറഞ്ഞു. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയില്ലാതെ എംഎല്‍എ ആകാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: