മുംബൈ: ശിവസേനയുടെ നാളുകള്‍ അവസാനിച്ചെന്നും ഇനി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഒരിയ്‌ക്കലും തിരിച്ചുവരില്ലെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ.
ഈ ദുരവസ്ഥയ്‌ക്ക് കാരണം ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ അനുയായികളും തന്നെയാണ്. ഇപ്പോള്‍ ശിവസേനയുടെ നിലനില്‍പ് അവസാനിച്ചു. അതുകൊണ്ട് ഇനിയെങ്കിലും ശിവസേനക്കാര്‍ മിണ്ടാതിരിക്കണമെന്നും നാരായണ്‍ റാണെ പറഞ്ഞു.
സ്വന്തം എംഎല്‍എമാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെങ്കില്‍ വോട്ടര്‍മാര്‍ എന്ത് ചെയ്യും? എട്ടുമണിക്കൂര്‍ വരെയാണ് ഉദ്ധവ് താക്കറെ ശിവസേനയിലെ എംഎല്‍എമാരെയും എംപിമാരെയും തന്നെ കാണാന്‍ കാത്തു നിര്‍ത്തിയിരുന്നത്. – നാരായണ്‍ റാണെ പറഞ്ഞു.
ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെയും സഞ്ജയ് റാവുത്തിന്റെയും മാനസിക നില തെറ്റിയ സ്ഥിതിയാണ്. തല്‍ക്കാലം ഇരുവരും മൗനം പാലിക്കുന്നതാണ് നല്ലതെന്നും നാരായണ്‍ റാണെ പറഞ്ഞു.
ശിവസേന നേതാവായിരുന്ന നാരായണ്‍ റാണെ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 2017ല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് അദ്ദേഹം മഹാരാഷ്‌ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: