ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഉദയ് പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് അജ് മീര്‍ ദര്‍ഗയിലെ ഖാദിമായ ഗൗഹര്‍ ചിസ്റ്റിയുടെ പ്രകോപനപ്രസംഗവുമായി ബന്ധം. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കാര്യം ഇന്ത്യാ ടുഡേ ലേഖിക പദ്മജാ ജോഷി ദൈനിക് ഭാസ്കറില്‍ വന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു:
അജ്മീര്‍ ദര്‍ഗയിലെ നിസാം ഗേറ്റിന്റെ പടിയില്‍ ഇരുന്ന് കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന റിയാസുമായും ഗോസുമായും ഗൗഹര്‍ ചിസ്റ്റി കൂടിക്കാഴ്ച നടത്തിയിരുന്നതായും പറയുന്നു. ജൂണ്‍ 17ന് നൂപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അജ്മീറില്‍ നടന്ന യോഗത്തില്‍ ഗൗഹര്‍ ചിസ്റ്റി വിദ്വേഷപ്രസംഗം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായെങ്കിലും ഗൗഹര്‍ ചിസ്റ്റിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം ഒളിവിലാണ്.
കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് എന്‍ ഐഎ അജ്മീറില്‍ ഒട്ടേറെ പേരെ ചോദ്യം ചെയ്തുവരികയാണ്. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അജ്മീറില്‍ ജൂണ്‍ 17ന് ഒരു സമാധാന മാര്‍ച്ച് നടന്നിരുന്നു. ഗൗഹര്‍ ചിസ്റ്റി ഈ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. ഇവിടെ പ്രകോപനപരമായ ഒട്ടേറെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. ഇതിന് ശേഷം ഗൗഹര്‍ ചിസ്റ്റി ഉദയ് പൂരിലെത്തി റിയാസിനെയും ഗൗസിനെയും കണ്ടതായി പറയുന്നു. ഈ കൂടിക്കാഴ്ച നടന്ന ശേഷം 10 ദിവസത്തിനുള്ളില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നു. കൊല നടത്തിയ ശേഷം രണ്ടു പേരും അജ്മീറില്‍ പോയി ചിസ്റ്റിയുമായി കൂടിക്കാഴ്ച നടത്താന്‍ പോയെങ്കിലും യാത്രാമദ്ധ്യേ പൊലീസ് പിടിയിലായി.
ഇപ്പോള്‍ അജ്മീര്‍ പൊലീസും പ്രതികളുടെ അജ് മീര്‍ ബന്ധം പരിശോധിക്കുകയാണ്. ഗൗഹര്‍ ചിസ്റ്റി അന്ന് അജ്മീറില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തതയാി എസ് പി വികാസ് സംഗ്വാന്‍ പറയുന്നു. ഫഖര്‍ ജമാലി, താജിം സിദ്ദിഖി, മോയിന്‍, റിയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: