മുംബൈ: താനെ കോര്‍പറേഷനിലെ 66ല്‍ 65 അംഗങ്ങളും ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നവി മുംബൈ കോര്‍പറേഷനിലെ 32 ഓളം മുന്‍ കോര്പറേഷന് അംഗങ്ങളും കല്യാണ്‍-ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷനിലെ 53ല്‍ 45 കോര്പറേഷന് അംഗങ്ങളും കൂടി ഷിന്‍ഡെയ്ക്കൊപ്പം.
കല്യാണ്‍ ഡോംബവ്ലി മുനിസിപ്പല്‍ കോര്പറേഷന്, നവി മുംബൈ കോര്പറേഷന് എന്നിവിടങ്ങില്‍ അംഗങ്ങള്‍ കല്യാണിലെ ലോക് സഭാംഗമായ ശ്രീകാന്ത് ഷിന്‍ഡെയോടൊപ്പം മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ കണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചു. കല്യാണ്‍-ഡോംബവ്ലി മുനിസിപ്പല്‍ കോര്പറേഷന് കാലാവധി 2020 നവമ്പറില്‍ അവസാനിച്ചു. പിന്നീട് കോവിഡ് കാരണം ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും 2020 മെയ് മാസത്തില്‍ പിരിച്ചുവിട്ടു. ഇവിടെയും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കല്യാണ്‍ ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഏറ്റവുമൊടുവില്‍ ശിവസേന-ബിജെപി സഖ്യം വിജയിച്ചിരുന്നു. പിന്നീട് 2019ലാണ് ശിവസേന ബിജെപിയെ വിട്ട് കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിച്ചത്.
ഇതിനിടെ മുന്‍ എംപി ആനന്ദ് റാവു അദ് സൂലും ശിവസേനയില്‍ നിന്നും രാജിവെച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നു. “അദ്ദേഹം ആരുടെയും ഫോണ്‍ വിളികള്‍ എടുക്കാതിരുന്നിട്ടില്ല. സാധാരണക്കാരായ പാര്ട്ടിക്കാര് വിളിച്ചാല്‍ പോലും ഷിന്‍ഡെ ഫോണെടുക്കും. “- നവി മുംബൈയിലെ മുന്‍ കോര്പറേഷന് അംഗം സുരേഷ് കുല്‍ക്കര്‍ണി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: