കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ഇരച്ചുകയറി. ഗോദബയ വസതിയില്‍ നിന്നും മാറി സൈനിക ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണ്.
രാജപക്‌സെ കുടുംബം ഭരണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാകണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടര്‍ന്നു. ഇതാണ് പെട്ടെന്ന് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം.
പ്രമുഖ കായിക താരങ്ങളും ബുദ്ധ സന്യാസിമാരും പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് നടന്ന മാര്‍ച്ചില്‍ സംഘടിച്ചെത്തി. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൈന്യം പിന്‍മാറിയിട്ടുണ്ട്. വലുതല്ലാത്ത ചെറുത്തുനില്‍പ്പുകള്‍ക്ക് സൈന്യം ശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: